ആദ്യ ക്ലബ് ഫുട്സൽ കിരീടം ഡെൽഹി എഫ് സിക്ക്

ഹീറോ ക്ലബ് ഫുട്സൽ കിരീടം ഡെൽഹി എഫ് സി സ്വന്തമാക്കി. ഇന്ന് ഡെൽഹിയിൽ നടന്ന ഫൈനലിൽ മൊഹമ്മദൻസിനെ പരാജയപ്പെടുത്തി ആണ് ഡെൽഹി എഫ് സി കിരീടം നേടിയത്. രണ്ടിനെതിരെ ഏഴു ഗോളുകൾക്കാണ് ഡെൽഹി ഇന്ന് വിജയിച്ചത്. ഡെൽഹിക്ക് വേണ്ടി അഞ്ചു ഗോളുകൾ അടിച്ചു കൂട്ടിയ നിഖിൽ മാലി ആണ് ഇന്നത്തെ കളിയിലെ താരം. ലാല്പെക്ലുവ, രോഹിത് ഹരെഷ് എന്നിവരും ഡെൽഹിക്കായി ഗോളുകൾ നേടി. ഡെൽഹി ഈ ഫുട്സൽ ടൂർണമെന്റിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് ആയി 60 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്.

ആദ്യ ഫുട്‌സൽ ക്ലബ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ന്, കിരീടം തേടി മുഹമ്മദൻസും ഡെൽഹി എഫ് സിയും

ആദ്യ ഹീറോ ഫുട്‌സൽ ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഇന്ന് ഡൽഹിയിൽ നടക്കും. ഫൈനലിൽ കൊൽക്കത്തൻ ക്ലബായ മുഹമ്മദൻസും ഡൽഹി ക്ലബായ ഡെൽഹി എഫ് സിയും ആണ് നേർക്കുനേർ വരുന്നത്. ഇന്ന് രാത്രി 8.30ന് നടക്കുന്ന ഫൈനൽ ഇന്ത്യൻ ഫുട്‌ബോളിന്റെ യൂട്യൂബ് ചാനൽ വഴിയും യൂറോസ്‌പോർട് വഴിയും കാണാം. സെമി ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തിയാണ് മുഹമ്മദൻസും ഫൈനലിൽ എത്തിയത്. ഡൽഹിയുടെ സെമി ഫൈനൽ മത്സരത്തിൽ 19 ഗോളുകൾ പിറന്നിരുന്നു. മംഗള ക്ലബ്ബിനെ 12-7 എന്ന സ്കോറിനാണ് ഡെൽഹി പരാജയപ്പെടുത്തിയത്.

മുഹമ്മദൻസ് ടൂർണമെന്റിൽ ഇതുവരെ 20 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്. ഡെൽഹി സമ്പൂർണ്ണ ആധിപത്യത്തോടെയാണ് ഫൈനൽ വരെ എത്തിയത്. 53 ഗോളുകൾ അവർ ഇതുവരെ അടിച്ചു കൂട്ടി. കളിച്ച എല്ലാ മത്സരങ്ങളിലും 10ൽ അധികം ഗോളുകൾ ഡൽഹി അടിച്ചിട്ടുണ്ട്.

ഫുട്സാൽ ചാമ്പ്യൻഷിപ്പ്; 9 ഗോൾ വിജയവുമായി മൊഹമ്മദൻസ് തുടങ്ങി

ഡെൽഹിയിൽ നടക്കുന്ന ഫുട്സാൽ ക്ലബ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ മൊഹമ്മദൻസ് സ്പോർടിംഗിന് വലിയ വിജയം. ഇന്ന് ബറോഡ് ഫുട്ബോൾ ക്ലബിനെ നേരിട്ട മൊഹമ്മദൻസ് എതിരില്ലാത്ത 9 ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ബറോഡയ്ക്ക് ഒന്ന് പൊരുതാൻ പോലും ഇന്ന് ആയില്ല. ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾക്ക് മൊഹമ്മദൻസ് മുന്നിൽ എത്തിയിരുന്നു. ഇതിൽ തന്നെ രണ്ടു ഗോളുകൾ സെൽഫ് ഗോളായിരുന്നു.

സന്ദേശ്, സച്ചിൻ, റുയി, ഹിൽടൺ, ഫിൽബെർട്, രഗുബേന്ദ്ര, ജോഷുവ എന്നിവരാണ് മൊഹമ്മദൻസിനായി ഗോൾ നേടിയത്. ഗോൾ നേടിയില്ല എങ്കിലും ജയേഷ് ആയിരുന്നു കളത്തിൽ മൊഹമ്മദൻസിനായി അത്ഭുത പ്രകടനം കാഴ്ചവെച്ചത്.

ആവേശമാകും ക്ലബ് ഫുട്സാൽ, ഇന്ന് നാലു മത്സരങ്ങൾ

ആദ്യ ദേശീയ ക്ലബ് ഫുട്സാൽ ടൂർണമെന്റിന് ഇന്ന് തുടക്കം. ഡെൽഹി ആതിഥ്യം വഹിക്കുന്ന ടൂർബ്ബമെന്റിൽ ഇന്ന് നാലു മത്സരങ്ങൾ ആണ് നടക്കുന്നത്. മത്സരങ്ങൾ ജിയോ ടിവിയിലും യൂറോ സ്പോർടിലും യൂടൂബ് വഴിയും തത്സമയം കാണാം. ചാമ്പ്യൻഷിപ്പിൽ 16 ക്ലബുകൾ പങ്കെടുക്കും. നാല് ഗ്രൂപ്പുകളായാകും മത്സരം നടക്കുക. ഗ്രൂപ്പ് വിജയികൾ സെമി ഫൈനലിലേക്ക് മുന്നേറും.

11s ഫുട്ബോളിൽ നിന്ന് ഏറെ മാറ്റങ്ങളുമായാണ് ഫുട്സാൽ നടക്കുക. ഒരു ടീമിൽ 5 താരങ്ങൾ ആണ് ഫുട്സാലിൽ ഉണ്ടാവുക. ഇരുപത് മിനുറ്റുകളുള്ള രണ്ട് പകുതികളായാകും മത്സരം നടക്കുക. നിയമങ്ങളിൽ നല്ല മാറ്റങ്ങളും ഉണ്ട്. നവംബർ 13നാണ് ഫൈനൽ നടക്കുക.

16 ടീമുകളിൽ 12 എണ്ണം അതത് സംസ്ഥാന ലീഗുകളിൽ വിജയിച്ചാണ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളായ ബെംഗളൂരു എഫ് സി, ഐ ലീഗ് ക്ലബുകളായ മൊഹമ്മദൻസ്, സുദേവ് എന്നിവരൊക്കെ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

Group A: Chanmari Zothan Futsal, Super Strikers Futsal Club, Baroda Football Club, Mohammedan Sporting Club.

Group B: Kuppuraj Football Club, Speed Force Football Club, Sporting Clube de Goa, Bengaluru Football Club.

Group C: Telongjem Football Club, Delhi Football Club, Niaw Wasa United Sports & Cultural Club, Tiddim Road Athletic Union Football Club.

Group D: Real Kashmir Football Club, Classic Football Academy, Mangala Club, Sudeva Delhi Football Club.

ഇന്നത്തെ ഫിക്സ്ചർ;

20211105 110718

ദേശീയ ഫുട്സാൽ ചാമ്പ്യൻഷിപ്പ് യൂറോ സ്പോർടിൽ കാണാം

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഹീറോ ഫുട്സൽ ക്ലബ് ചാമ്പ്യൻഷിപ്പ് യൂറോ സ്പോർടിൽ തത്സമയം കാണാം. നാളെ മുതൽ ആരംഭിക്കുന്ന മത്സരങ്ങളുടെ ടെലികാസ്റ്റ് അവകാശം യൂറോ സ്പോർട് സ്വന്തമാക്കു. ജിയോ ടിവിയിലും കളി തത്സമയം കാണാം. നാളെ മുതൽ നവംബർ 13 വരെ ന്യൂഡൽഹിയിൽ ആണ് ടൂർണമെന്റ് നടക്കുന്നത്. ചാമ്പ്യൻഷിപ്പിൽ 16 ക്ലബുകൾ പങ്കെടുക്കും. നാല് ഗ്രൂപ്പുകളായാകും മത്സരം നടക്കുക. ഗ്രൂപ്പ് വിജയികൾ സെമി ഫൈനലിലേക്ക് മുന്നേറും.

16 ടീമുകളിൽ 12 എണ്ണം അതത് സംസ്ഥാന ലീഗുകളിൽ വിജയിച്ചാണ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളായ ബെംഗളൂരു എഫ് സി, ഐ ലീഗ് ക്ലബുകളായ മൊഹമ്മദൻസ്, സുദേവ് എന്നിവരൊക്കെ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

Group A: Chanmari Zothan Futsal, Super Strikers Futsal Club, Baroda Football Club, Mohammedan Sporting Club.

Group B: Kuppuraj Football Club, Speed Force Football Club, Sporting Clube de Goa, Bengaluru Football Club.

Group C: Telongjem Football Club, Delhi Football Club, Niaw Wasa United Sports & Cultural Club, Tiddim Road Athletic Union Football Club.

Group D: Real Kashmir Football Club, Classic Football Academy, Mangala Club, Sudeva Delhi Football Club.

Exit mobile version