ഫുൾഹാം പ്ലേഓഫ് ഫൈനലിൽ

- Advertisement -

പ്രീമിയർ ലീഗിലേക്കെത്താനുള്ള ചാമ്പ്യൻഷിപ്പ് പ്ലേയോഫിന്റെ ഫൈനലിൽ ഫുൾഹാം. ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഡെർബി കൗണ്ടിയെ പരാജയപ്പെടുത്തിയതോടെയാണ് ഫുൾഹാം ഫൈനലിലേക്ക് കടന്ന. ആദ്യ പാദ സെമിയിൽ എതിരില്ലാത്ത ഒരു ഗോളിന് ഡെർബി കൗണ്ടി വിജയിച്ചിരുന്നു. 2-1ന്റെ അഗ്രിഗേറ്റാണ് ഫുൾഹാമിന് ഫൈനലിലേക്ക് വഴി തെളിച്ചത്.

ഇന്നലെ റയാൻ സെസിങ്നനും ഡെനിസ് ഒഡോയിയുമാണ് ഫുൾഹാമിനായി ഗോൾ നേടിയത്. ആസ്റ്റൺ വില്ലയും മിഡിൽസ്ബ്രോയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളാകും ഫുൾഹാമിനെ ഫൈനലിൽ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement