എം എൽ എമാർ ബൂട്ടണിഞ്ഞു, മുഖ്യമന്ത്രി ഇലവനെ വീഴ്ത്തി സ്പീക്കർ ഇലവൻ

ലോകകപ്പിനെ വരവേൽക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന എം എൽ എമാരുടെ സൗഹൃദ ഫുട്ബോളിൽ സ്പീക്കർ ഇലവനു ജയം. സ്പീക്കർ ഇലവൻ, സി എം ഇലവൻ എന്നു രണ്ടു ടീമായി തിരിഞ്ഞായിരുന്നു എം എൽ എമാരുടെ മത്സരം. ടി വി രാജേഷ് നയിച്ച സ്പീക്കേർസ് ഇലവൻ ടൈ ബ്രേക്കറിൽ കളി വിജയിക്കുകയായിരുന്നു.

നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിലായ മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ 3-1ന് രാജേഷും സംഘവും വിജയിച്ചു. കളിയിലെ വിജയ പെനാൾട്ടി എടുത്തതും ക്യാപ്റ്റൻ ടി വി രാജേഷ് തന്നെ ആയിരുന്നു. മന്ത്രിമാരായ കെടി ജലീൽ, കെ രാജു, എം എൽ എമാരായ വിടി ബൽറാം, ശാഫി തുടങ്ങി നിരവധി എം എൽ എമാർ മത്സരത്തിന്റെ ഭാഗമായി.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസാഫ് അണ്ടർ 18 കിരീടം നേപ്പാളിന്, ഇന്ത്യയ്ക്ക് അവസാന മത്സരത്തിൽ പരാജയം
Next articleപിങ്ക് പാന്തേഴ്സിനെ മറികടന്ന് ടൈറ്റന്‍സ്