ഫുട്ബോൾ ലോകം ഞെട്ടലിൽ, ഫ്രഞ്ച് യുവതാരം ഉറക്കത്തിൽ മരണപ്പെട്ടു

ഫുട്ബോൾ ലോകം ഞെട്ടലിൽ.ഇറ്റാലിയൻ ക്ലബായ ഫിയറന്റീന ക്യാപ്റ്റൻ ഡേവിഡെ ആസ്റ്റോരിക്ക് പിന്നാലെ ഫ്രഞ്ച് യുവതാരം തോമസ് റോഡ്രിഗസും ഉറക്കത്തിൽ മരണപ്പെട്ടു. പതിനെട്ടുകാരനായ റോഡ്രിഗസ് ഫ്രഞ്ച് രണ്ടാം ഡിവിഷൻ ക്ലബ്ബായ എഫ്സി ടൂർസിന്റെ താരമാണ്. ഉഡിനെസെ ക്ലബിനെ നേരിടാൻ ഉഡിനെസെയിൽ എത്തിയ ഫിയറന്റീന ക്യാപ്റ്റൻ ഡേവിഡെ ആസ്റ്റോരി അവിടെയുള്ള ഹോട്ടലിൽ മരണപ്പെട്ടതിന് അഞ്ചു ദിവസത്തിനു ശേഷമാണ് ഈ ദാരുണ സംഭവം നടക്കുന്നത്.
എഫ്സി ടൂർസിന്റെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിലൂടെയാണ് യുവ മിഡ്ഫീല്ഡറുടെ മരണം ഫുട്ബോൾ ലോകം അറിഞ്ഞത്. മരണകരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.തോമസ് റോഡ്രിഗസിന്റെ അപ്രതീക്ഷിതമായ മരണത്തിൽ അനുശോചിച്ച് ലീഗ് വണ്ണും ലീഗ് 2 യും മത്സരത്തിന് മുൻപായി മൗനമാചരിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial