നെയ്മറിന് പരിക്ക്, കണ്ണീരോടെ കളം വിട്ടു

- Advertisement -

മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ പി.എസ്.ജി താരം നെയ്മറിന് പരിക്ക്. സ്ട്രാസ്ബർഗിനെതിരായ ഫ്രഞ്ച് ലീഗ് കപ്പ് മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. പരിക്കേറ്റ നെയ്മർ കരഞ്ഞു കൊണ്ടാണ് ഗ്രൗണ്ടുവിട്ടു പോയത്. കഴിഞ്ഞ വർഷം ലോകകപ്പിന് മുൻപ് നെയ്മറിന് പരിക്കേറ്റ വലതു കാലിനു തന്നെയാണ് ഇത്തവണയും പരിക്കേറ്റത്. ഈ സീസണിൽ 20 ഗോളുകളും 10 അസിസ്റ്റുമായി മികച്ച ഫോമിലുള്ള നെയ്മറിന്റെ അഭാവം പി.എസ്.ജിക്ക് കടുത്ത വെല്ലുവിളിയാകും.

പരിക്കിനെ തുടർന്ന് നെയ്മറിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായി പരിശീലകൻ തോമസ് ടുഹൽ പത്രപ്രവർത്തകരെ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ മാത്രമേ താരത്തിന്റെ പരിക്കിന്റെ വ്യാപ്തി വ്യക്തമാവു. നേരത്തെ മറ്റൊരു പി.എസ്.ജി താരമായ മാർക്കോ വെറാറ്റിക്കും പരിക്കേറ്റിരുന്നു. ഇതോടെ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ ഫെബ്രുവരി 12ന് നടക്കുന്ന മത്സരം ഇരുവർക്കും നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്.

Advertisement