Picsart 24 01 08 22 19 33 946

ജർമ്മൻ ഇതിഹാസം ബെക്കൻബവർ അന്തരിച്ചു

മുൻ ജർമ്മൻ ഫുട്ബോൾ താരം ഫ്രാൻസ് ബെക്കൻബവർ അന്തരിച്ചു. 78 വയസ്സയിരുന്നു. കുടുംബം ഒരു ഔദ്യോഗിക പ്രസ്താവനയിൽ ആണ് മരണം സ്ഥിരീകരിച്ചതായി അറിയിച്ചത്‌. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് ബെക്കൻബവർ അറിയപ്പെടുന്നത്‌. 1974 ലോകകപ്പ് നേടിയ ജർമ്മൻ ടീമിന്റെ ക്യാപ്റ്റനും 1990ൽ ലോക കിരീടം നേടിയ ജർമ്മൻ ടീമിന്റെ പരിശീലകനുമായിരുന്നു അദ്ദേഹം.

കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടുന്ന ആദ്യത്തെ വ്യക്തിയായിരുന്നു ബെക്കൻബവർ. ബയേൺ മ്യൂണിക്കിനൊപ്പം 3 തവണ ചാമ്പ്യൻസ് ലീഗ് ചാമ്പ്യനായിരുന്നു. 1973-74, 1974-75, 1975-76 വർഷങ്ങളിലായിരുന്നു അത്. ജർമ്മൻ ക്ലബ് വിട്ട ശേഷം, അമേരിക്കയിലെ ന്യൂയോർക്ക് കോസ്‌മോസിൽ പെലെയ്‌ക്കൊപ്പവും കളിച്ചിട്ടുണ്ട്.

Exit mobile version