ലാംപാർഡ് ഓക്സ്ഫോഡ് യുണൈറ്റഡ് മാനേജറായേക്കും

- Advertisement -

ചെൽസിയുടെ വിഖ്യാത മിഡ്ഫീൽഡർ ഫ്രാങ്ക് ലാംപാർഡ് ഓക്സ്ഫോഡ് യുണൈറ്റഡ് എഫ്സിയുടെ മാനേജറായി പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോട്ടുകൾ. നിലവിൽ ലീഗ് വണിൽ കളിക്കുന്ന ഓക്സ്ഫോഡ് പുതിയ മാനേജറേ തിരയുന്നതിനിടയിലാണ് ഫ്രാങ്ക് ലാംപാർഡ് ക്ലബ് അധികൃതരുമായി ചർച്ച നടത്തിയിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ ഫുട്ബാളിൽ നിന്നും വിരമിച്ച ലാംപാർഡ് ഓക്സ്ഫോഡിൽ  ചേരുകയാണെങ്കിൽ തന്റെ കരിയറിലെ ആദ്യത്തെ മാനേജർ പൊസിഷൻ ആയിരിക്കുമിത്. മുൻപ് ലാംപാർഡിനെ ചെൽസിയിൽ അന്റോണിയോ കൊണ്ടെയുടെ അസിസ്റ്റന്റ് ആയി നിയമിക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു.

ചെൽസിയുടെ റെക്കോർഡ് ഗോൾ സ്‌കോറർ (211) ആയ ലാംപാർഡ് ചെൽസിയുടെ കൂടെ 3പ്രീമിയർ ലീഗ് കിരീടങ്ങളും 2012ലെ ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement