ഫ്രാൻസിസ്കോ ഫെർണാണ്ടസും ചെന്നൈയിനിൽ തുടരും

മുഹമ്മദ് റാഫിയുടെ കരാർ പുതുക്കിയതോടൊപ്പം വിങ്ങർ ഫ്രാൻസിസ്കോ ഫെർണാണ്ടസുമായുള്ള കരാറും ചെന്നൈയിൻ എഫ് സി പുതുക്കി. ഒരു വർഷത്തേക്കാണ് ഗോവൻ വിങ്ങർ ഫ്രാൻസിസ് ഫെർണാണ്ടസുമായി പുതിയ കരാർ ഒപ്പുവെച്ചത്.

കഴിഞ്ഞ ഐ എസ് എൽ സീസണിൽ 17 കളികളിൽ ചെന്നൈയിനായി ബൂട്ടുകെട്ടിയ ഫെർണാണ്ടസ് ഒരു ഗോളും നേടിയിരുന്നു. മുമ്പ് പൂനെ സിറ്റിക്കു വേണ്ടി കളിച്ച താരമായിരുന്നു. കഴിഞ്ഞ ഡ്രാഫ്റ്റിൽ 20 ലക്ഷം രൂപയ്ക്കാണ് ഫ്രാൻസിസ് ചെന്നൈയിൽ എത്തിയത്. മുമ്പ് ഡെൽഹി ഡൈനാമോസിനു വേണ്ടിയും ഡെംപോയ്ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള പ്രീമിയർ ലീഗ്; കൊച്ചിൻ പോർട്ടിനെയും തോൽപ്പിച്ച് എഫ് സി തൃശ്ശൂർ
Next articleഗോകുലത്തിന്റെ ബിലാൽ ഖാനും ക്ലബ് വിടുന്നു