Site icon Fanport

ചാമ്പ്യൻസ് ലീഗിന് ഒരു ദിവസം മുമ്പ് നാപോളി പരിശീലകനെ പുറത്താക്കി

നാപ്പോളി ഹെഡ് കോച്ച് വാൾട്ടർ മസാരിയെ പുറത്താക്കി. പകരം സ്ലൊവാക്യയുടെ ദേശീയ ടീം പരിശീലകനായ ഫ്രാൻസെസ്കോ കാൽസോണയെ അവർ ഹ്രസ്വകാല കരാറിൽ സൈൻ ചെയ്തു. ഈ സീസണിൽ നാപോളിയുടെ പ്രകടനങ്ങൾ വളരെ മോശമായിരുന്നു‌. ലീഗിൽ 36 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ് നാപോളി. നാളെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയെ നേരിടാൻ ഇരിക്കെ ആണ് നാപോളിയുടെ പ്രഖ്യാപനം വന്നത്.

നാപോളി 24 02 20 09 17 13 829

ആറ് മാസത്തെ കരാറിൽ ആണ് കാൽസോണ ഒപ്പുവെച്ചത്‌. സ്ലോവാക്യ ദേശീയ ടീമിൻ്റെ മാനേജർ കൂടിയായ കാൽസോണ രണ്ട് ജോലിയും ഒരുമിച്ചാകും ചെയ്യുക. യൂറോ കപ്പ അദ്ദേഹം തന്നെ സ്ലൊവാക്യയെ നയിക്കും.

Exit mobile version