യുവതാരങ്ങളുടെ മികവിൽ ഫ്രാൻസിനെ അട്ടിമറിച്ച് ഫിൻലാന്റ്

യുവതാരങ്ങളുടെ മികവിൽ ഫ്രാൻസിനെ അട്ടിമറിച്ച് ഫിൻലാന്റ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ ഫിൻലാന്റ് പരാജയപ്പെടുത്തിയത്. 21കാരായ മാർക്കസ് ഫോർസും ഒനി വലകരിയുമാണ് ഫിൻലാന്റ് ന് വേണ്ടി രണ്ടുഗോലുകളും അടിച്ചത്. ഫ്രാൻസിന്റെ 12 മത്സരങ്ങളുടെ അപരാജിതക്കുതിപ്പാണ് ഫിൻലാന്റ് അവസാനിപ്പിച്ചത്.

നേഷൻസ് ലീഗിൽ പോർച്ചുഗല്ലിനോടും സ്വീഡനോടും നിർണായകമത്സരങ്ങൾ ബാക്കിയുള്ള ഫ്രാൻസ് അലസരായാണ് ഇന്നലെ കളം നിറഞ്ഞത്. ഗ്രീസ്സ്മാനും കാന്റെയും മാർഷ്യലും പോഗ്ബയും അടങ്ങുന്ന ദിദിയർ ദെസ്ചാമ്പ്സിന്റെ ലോകോത്തരനിരയോട് പോരാടിയാണ് ഫിൻലാന്റ് ജയം സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുന്ന പോഗ്ബയുടെ മോശം പ്രകടനം ദേശീയ ടീമിലും തുടർന്നു. ഇതിഹാസ താരം ലിലിയൻ തുറാമിന്റെ മകനും ബൊറുസിയ മോഷൻഗ്ലാഡ്ബാക്ക് താരവുമായ മാർക്കസ് തുറാം ഫ്രെഞ്ച് ദേശീയ ടീമിന് വേണ്ടി ഇന്ന് അരങ്ങേറ്റം കുറിച്ചു. യുവതാരം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ആദ്യ മത്സരത്തിൽ തന്നെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇനി നേഷൻസ് ലീഗിൽ ആദ്യം ഫ്രാൻസ് നേരിടുക നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗല്ലിനെയാണ്.

Exit mobile version