ആരാധകരുടെ താരമാകാൻ വിനീത്, വോട്ട് ചെയ്തു ജയിപ്പിക്കാൻ മലയാളികൾ

ഇന്ത്യൻ ഫുട്ബോൾ കളിക്കാരുടെ അസോസിയേഷൻ ആയ FPAI-യുടെ അവാർഡുകളിലെ ആദ്യ അവാർഡായ 2016-17 സീസണിലെ ഫാൻസ് പ്ലയർ ഓഫ് ദി ഇയർ അവാർഡിനുള്ള അവസാന പട്ടിക പ്രസിദ്ധീകരിച്ചു. മലയാളി താരം സികെ വിനീത് ഉൾപ്പെടെ പത്തു താരങ്ങളാണ് അവാർഡിനായി മത്സരിക്കുന്നത്. ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ് അവാർഡിന് അർഹരെ കണ്ടെത്തുന്നത്.

Credit: Benguluru FC

കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഐ എസ് എല്ലിലും ബെംഗളൂരു എഫ് സിക്കു വേണ്ടി ഐ ലീഗിലും മികച്ച പ്രകടനം കാഴ്ച വെച്ച വിനീത് ഈ രണ്ടു ടൂർണമെന്റുകളിലെയും ഇന്ത്യൻ ടോപ്പ് സ്കോററും ആയിരുന്നു. കൂടാതെ ഫെഡറേഷൻ കപ്പ് ഫൈനലിൽ സൂപ്പർ സബായി ഇറങ്ങി ഇരട്ടഗോൾ അടിച്ച് ബെംഗളൂരുവിനെ കിരീടം ചൂടിക്കുകയും ചെയ്തിരുന്നു. അവസാന പത്തിൽ ബെംഗളൂരു എഫ്സിയേയും കേരള ബ്ലാസ്റ്റേഴ്സിനേയും പ്രതിനിധീകരിക്കുന്ന ഒരേയൊരു കളിക്കാരനും സികെ വിനീതാണ്.

വിനീതിനെ കൂടാതെ ഐസോൾ താരം ആൽബിനോ ഗോമസ്, ജയേഷ് റാണെ, റാൾട്ടെ, ഈസ്റ്റ് ബംഗാൾ താരം റോബിൻ സിംഗ്, മോഹൻ ബഗാൻ താരങ്ങളായ പ്രിതം കോട്ടൽ, മജുംദാർ, ബല്വന്ത് സിംഗ്, ഷില്ലോങ്ങ് ലജോംഗ് താരം ഐസക്ക്, ചർച്ചിൽ ബ്രദേഴ്സ് താരം ആദിൽ ഖാൻ തുടങ്ങിയവരാണ് അവാർഡിനായി മത്സരിക്കുന്നത്.

മലയാളികളുടെ വോട്ടുകൾ സി കെ വിനീതിന് അർഹിച്ച ഈ അവാർഡ് നേടിക്കൊടുക്കുമെന്നാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്. വോട്ട് ചെയ്യാനായി ഈ ലിങ്ക് സന്ദർശിക്കുക- http://thefpai.net/vote/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്റ്റേഡിയം നീല കടലാകും, കളി കാണാൻ എത്തുന്നവർക്ക് താമസം വരെ ഒരുക്കി ആരാധകർ
Next articleഅവിശ്വസനീയം ഈ ശ്രീലങ്കന്‍ തകര്‍ച്ച, വാലറ്റത്തിന്റെ പടപൊരുതല്‍