പ്ലയേർസ് അസോസിയേഷൻ അവാർഡുകൾ വാരിക്കൂട്ടി ബെംഗളൂരു എഫ് സി താരങ്ങൾ

- Advertisement -

കഴിഞ്ഞ സീസണിലെ ഫാൻസ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം പ്രഖ്യാപിച്ചു. അഞ്ച് അവാർഡുകളിൽ മൂന്നും ബെംഗളൂരു എഫ് സി സ്വന്തമാക്കി. മലയാളികളുടെ പ്രതീക്ഷയായിരുന്ന ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ഉബൈദ് സി കെയ്ക്ക് ആരാധകരുടെ താരമാകാൻ കഴിഞ്ഞില്ല. നെറഒക്ക എഫ് സിക്കായി കഴിഞ്ഞ‌ സീസണിൽ മികച്ചു നിന്ന സുഭാഷ് സിംഗാണ് ഉബൈദിനെ പിന്തള്ളി ആരാധകരുടെ താരമായത്. ആരാധകരുടെ താരമാകാൻ അഞ്ചു പേർ വോട്ടെടുപ്പിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിൽ ഉബൈദ് രണ്ടാമതായി ഫിനിഷ് ചെയ്യുക ആയിരുന്നു.

കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യൻ താരമായി ബെംഗളൂരു എഫ് സി നായകൻ സുനിൽ ഛേത്രി തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവിന്റെ കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോററായിരുന്നു ഛേത്രി. മികച്ച വിദേശ താരത്തിനുള്ള അവാർഡും ബെംഗളൂരു എഫ് സി തന്നെയാണ് സ്വന്തമാക്കിയത്. ബെംഗളൂരുവിന്റെ വെനുസ്വേല സ്ട്രൈക്കർ മികുവാണ് മികച്ച വിദേശ താരമായത്.

മികച്ച പരിശീലകനുള്ള അവാർഡും ബെംഗളൂരു കൊണ്ടുപോയി. ഐലീഗ് ഐ എസ് എൽ കിരീടങ്ങൾ നേടിയ പരിശീലകരെയും മറികടന്ന് ബെംഗളൂരു വിട്ട പരിശീലകൻ ആൽബർട്ട് റോക മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരു എഫ്വ്സിക്ക് പുറത്ത് പോയ രണ്ടാമത്തെ അവാർഡ് മികച്ച യുവതാരത്തിനുള്ളതായിരുന്നു. ജംഷദ്പൂർ യുവതാരം ജെറിയാണ് മികച്ച യുവതാരമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement