Site icon Fanport

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഹോസു ഇന്ത്യയിലേക്ക്

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഹോസു കുരിയാസ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. ഹോസു ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന കാര്യം ഹോസുവിന്റെ ഏജന്റായ ഇൻവെന്റീവ് സ്പോർട്സ് ആണ് അറിയിച്ചത്. ഹോസു ഇൻവെന്റീവ് സ്പോർട്സിനൊപ്പം ചേർന്നു എന്ന വാർത്ത അറിയിക്കുന്നതിനിടെയാണ് ഹോസു ഇന്ത്യയിലേക്ക് തിരിച്ചു വരുമെന്ന് ഇൻവെന്റീവ് സ്പോർട്സ് പ്രഖ്യാപിച്ചത്.

2015സീസണിലും 2016- 17 സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഹോസു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരമാണ്. കഴിഞ്ഞ വർഷം അമേരിക്കൻ ക്ലബായ സിൻസിനാറ്റിയിൽ കളിച്ച ഹോസു സ്പാനിഷ് ക്ലബായ ലഗോസ്റ്ററയിലാണ് ഇപ്പോൾ കളിക്കുന്നത്. 2016 -17 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയപ്പോൾ ഹോസു മികച്ച പ്രകടനം നടത്തിയിരുന്നു.  ഇയാൻ ഹ്യൂം, ആൻഡ്രെ ബിക്കി, സ്റ്റീവ് കോപ്പൽ തുടങ്ങിയ പ്രമുഖരുടെ ഏജന്റാണ് ഇവന്റിവ് സ്പോർട്സ്.

Exit mobile version