ഇടവേള കഴിഞ്ഞു, ഇന്നു മുതൽ ഫുട്ബോൾ ലോകത്ത് ബ്ലോക്ക്ബസ്റ്റർ മത്സരങ്ങൾ

- Advertisement -

ലോകകപ്ല് യോഗ്യതാ മത്സരങ്ങൾക്കായുള്ള ക്ലബ് ഫുട്ബോൾ ലോകത്തിന്റെ ഇടവേള കഴിഞ്ഞു. ഈ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് പകരമായി ഫുട്ബോൾ ലോകത്തിന് ലഭിക്കുന്നത് ഒരു സൂപ്പർ വീക്കെൻഡ് ആണ്. ഏഴോളം തകർപ്പൻ പോരാട്ടങ്ങളാണ് ഇന്നു മുതൽ ഞായറാഴ്ച വരെ ക്ലബ് ലോകത്ത് അരങ്ങേറാൻ പോകുന്നത്.

ഇന്ന് ഫ്രാൻസിൽ മൊണാക്കോയും ലിയോണും തമ്മിലുള്ള പോരാട്ടത്തോടെ സൂപ്പർ പോരാട്ടങ്ങൾക്ക് തുടക്കമാകും. ഇന്ന് രാത്രി 12.15നാണ് ലിയോണും മൊണാകോയും കൊമ്പു കോർക്കുന്നത്. നാളെ അഞ്ചു വമ്പൻ പോരാട്ടങ്ങളാണ് ഫുട്ബോൾ ലോകത്ത് നടക്കാനുള്ളത്. ആൻഫീൽഡിൽ നടക്കുന്ന ലിവർപൂൾ മാഞ്ചസ്റ്റർ ഡർബി ആകും ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ഉറ്റുനോക്കുന്നത്. അപരാജിത കുതിപ്പ് തുടരുന്ന മാഞ്ചസ്റ്ററിനെ തടയാൻ ലിവപൂർളിനാകുമോ എന്നതാണ് ആൻഫീൽഡിലെ ചോദ്യം. നാളെ വൈകിട്ട് അഞ്ചു മണിക്കാണ് ലിവപൂർളിലെ മത്സരം.

ഇറ്റലിയിൽ നാളെ നടക്കുന്ന രണ്ടു മത്സരങ്ങളിലും തീപ്പാറും. നാളെ 9.30ന് നടക്കുന്ന പോരാട്ടത്തിൽ യുവന്റസും ലാസിയോയും ഏറ്റുമുട്ടുമ്പോൾ രാത്രി 12.15ന് റോമയും ലീഗിലെ ഒന്നാം സ്ഥാനക്കാരായ നാപോളിൽ പോരിനിറങ്ങും. ലാലിഗയിൽ നാളെ ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡ് പോരാട്ടമാണ്. ബാഴ്സയുടെ വിജയകുതിപ്പ് തടയാൻ അത്ലറ്റിക്കോ മാഡ്രിഡെനെങ്കിലും ആകുമോ എന്ന് നാളെ രാത്രി 12.15ന് നടക്കുന്ന പോരാട്ടത്തോടെ അറിയാം.

ജർമ്മനിയിൽ നാളെ ഡോർട്മുണ്ടും ലെപ്സിഗും നേർക്കുനേർ വരും. ഞായറായ്ച ഇറ്റാലിയൻ ലീഗിൽ മിലാബ് ഡർബിയും ഉണ്ട്. ഞായർ രാത്രി 12.15നാണ് ഈ വർഷത്തെ ആദ്യ മിലാൻ ഡർബി നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement