Site icon Fanport

സങ്കട വാർത്ത, മൈക്കിൾ ബല്ലാക്കിന്റെ മകൻ അപകടത്തിൽ മരിച്ചു

മുൻ ജർമ്മൻ താരം മൈക്കിൾ ബലാക്കിന്റെ മകൻ എമിലിയോ ബല്ലാക്ക് അപകടത്തിൽ മരിച്ചു. മുൻ ചെൽസി, ബയേൺ മ്യൂണിക്ക്, ലെവർകൂസൻ താരമായ ബല്ലാക്കിന്റെ പോർച്ചുഗലിലെ ഒഴിവു കാല വസതിയിൽ ഒഴിവ് കാലം ചെലവഴിക്കുന്നതിനു ഇടയിലാണ് സങ്കടകരമായ അപകടം സംഭവിക്കുന്നത്.

ക്വാഡ് ബൈക്കിൽ റെയ്ഡ് ചെയ്യുന്നതിന് ഇടയിൽ ബൈക്ക് മറിഞ്ഞു 18 കാരനായ എമിലിയോ അപകടത്തിൽ പെടുക ആയിരുന്നു. രക്ഷാപ്രവർത്തകർ എത്തിയെങ്കിലും അവർക്ക് എമിലിയോയെ രക്ഷിക്കാൻ ആയില്ല. തുടർന്ന് ജർമ്മൻ ഇതിഹാസ താരത്തിന്റെ ദുഃഖത്തിൽ പങ്ക് ചേർന്നു ചെൽസി അടക്കമുള്ള എല്ലാവരും രംഗത്ത് എത്തി.

Exit mobile version