Site icon Fanport

ഫോഡന് ഇരട്ട ഗോളുകൾ, മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പിൽ മുന്നോട്ട്

എഫ്എ കപ്പിന്റെ അഞ്ചാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റി ബ്രിസ്റ്റോൾ സിറ്റിയെ 3-0ന് പരാജയപ്പെടുത്തി. ഇരട്ട ഗോളുകളുമായി ഇംഗ്ലീഷ് യുവതാരം ഫിൽ ഫോഡൻ ആണ് ഇന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ മികച്ച താരമായി മാറിയത്. 7-ാം മിനിറ്റിൽ മഹ്‌റസിന്റെ അസിസ്റ്റിൽ നിന്നായിരുന്ന്ഹ് ഫോഡന്റെ ആദ്യ ഗോൾ. ഒരു മികച്ച ടീം ഗോളായിരുന്നു ഇത്‌. മെഹ്റസിന്റെ പാസ് ഫോഡനിലേക്ക് എത്തുമ്പോൾ അത് ഗോൾ മുഖത്തേക്ക് തിരിച്ചുവിടുക എന്ന ചുമതല മാത്രമെ ഫോഡന് ഉണ്ടായിരുന്നുള്ളൂ.

Picsart 23 03 01 09 39 06 301

ഈ ഗോളിന് ശേഷം സിറ്റിയുടെ വലതു സൈഡിലെ ഡിഫൻസിനെ ഭേദിച്ച് ബ്രിസ്റ്റൽ സിറ്റി ചില നല്ല നീക്കങ്ങൾ നടത്തുന്നത് കാണാൻ ആയി. പക്ഷെ ഒന്നും സമനില ഗോളായി വളർന്നില്ല. 74-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ അസിസ്റ്റിൽ നിന്നു വീണ്ടും ഫോഡൻ വല ചലിപ്പിച്ചപ്പോൾ സിറ്റിയുടെ വിജയം ഏതാണ്ട് ഉറച്ചു‌. ഇത് കഴിഞ്ഞു 81-ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയ്‌നും ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. കഴിഞ്ഞ റൗണ്ടുകളിൽ ആഴ്സണലിനെയും ചെൽസിയെയും മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയിരുന്നു‌.

Exit mobile version