VAR ന്റെ പിഴവുകൾ ഒരു തുടർക്കഥ

- Advertisement -

വീഡിയോ അസിസ്റ്റന്റ് റെഫെറീ(VAR) ഫുട്ബോളിന്റെ രസം കളയും, കളിയെ വേഗതകുറയ്ക്കും എന്നിങ്ങനെയുള്ള പരാതികൾക്കിടയിലും ഫിഫ മുന്നോട്ട് വെച്ചത് പിഴവുകൾ ഇല്ലാത്ത കളിയുടെ നിയന്ത്രണം എന്ന നിലയ്ക്കായിരുന്നു. എന്നാൽ VAR നു പറ്റുന്ന പിഴവുകൾ ഒരു തുടർക്കഥ ആവുകയാണ്. കോൺഫെഡറേഷൻ കപ്പാണ് VAR പരീക്ഷിക്കാൻ ഫിഫ തിരഞ്ഞെടുത്ത വേദി. ഒട്ടേറെ ലീഗ് മൽസരങ്ങളിലും സൗഹൃദമൽസരങ്ങളിലും ഉപയോഗിച്ചിരുന്നെങ്കിലും റഷ്യയിൽ നടന്ന് കോൺഫെഡറേഷൻ കപ്പ് ആണ് ആദ്യമായ് VAR ഉപയോഗിക്കുന്ന മേജർ ടൂർണമെന്റ്. എന്നാൽ വീഡിയോ അസിസ്റ്റന്റ് റെഫെറീയിങ്ങിനെതിരെ പരാതികളും അതിന്റെ പിഴവുകളും കോൺഫെഡറേഷൻ കപ്പ് ഫുട്ബോൾ ആരാധകർക്ക് കാട്ടിത്തന്നു. ഏറ്റവുമൊടുവിൽ കോൺഫെഡറേഷൻ കപ്പ് ഫൈനലിലും അത് പ്രകടമായി.

ലാർസ് സ്റ്റിൻഡിലിന്റെ ഗോളിൽ ആദ്യ പകുതി മുതൽക്കേ മുന്നിട്ട് നിൽക്കുകയാണ് ജർമ്മനി. സമനില നേടാനുള്ളൊരു ഗോളിന് വേണ്ടി പൊരുതുകയാണ് ചിലി. കളിക്കളത്തിൽ കയ്യാങ്കളിയോളം എത്തിയ ആവേശം. 61 ആം മിനുട്ടിൽ പന്തുമായി കുതിച്ച ടീമോ വെർണറുടെ ഗോൺസാലോ ഹാര കൈ മുട്ടുകൊണ്ട് ഇടിച്ചു. എന്നാൽ ജർമ്മൻ പ്ലെയേഴ്സിന്റെ പ്രതിഷേധങ്ങൾക്കൊടുവിൽ ത്രോ-ഇൻ അനുവധിക്കുക മാത്രമാണ് റെഫറിയായ മിലോരാദ് മാസിക്ക് ചെയ്തത്. എന്നാൽ അപ്പോൾ തന്നെ VAR ഇടപെടുകയും വീഡിയോ റിപ്ലെ നടത്തി നോക്കുകയും ചെയ്തു. റിപ്ലെയിൽ വ്യക്തമായതാണ് ചിലിയൻ താരം അപകടകരമായ ഫൗൾ ആണ് ചെയ്തതെന്ന്. എന്നാൽ സെർബിയൻ റെഫറി മിലോരാദ് മാസിക് ഗോൺസാലോയ്ക്ക് മഞ്ഞക്കാർഡ് നൽകുക മാത്രമാണ് ചെയ്തത്. ജർമ്മനി കിരീടമുയർത്തിയ കോൺഫെഡറേഷൻ കപ്പിൽ ഒരുപാട് VAR നിമിഷങ്ങൾ ഉണ്ടെങ്കിലും ചുവപ്പ് കാർഡിൽ നിന്നും രക്ഷപ്പെട്ട ഗോൺസാലോ ഹാരയായിരിക്കും ഓർമ്മിക്കപ്പെടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement