Site icon Fanport

ബ്രസീൽ ലീഗ് കിരീടവും ഫ്ലമെംഗോയ്ക്ക് സ്വന്തം

കഴിഞ്ഞ ദിവസം കോപ ലിബെർടെഡോരസ് ജയിച്ച് ലാറ്റിനമേരിക്ക ജേതാക്കളായി മാറിയ ഫ്ലമംഗോ ഇന്ന് ബ്രസീലിയൻ ലീഗ് കിരീടവും സ്വന്തമാക്കി. ഇന്നലെ ലീഗിൽ നടന്ന മത്സരത്തിൽ പാൽമെരാസ് ഗ്രിമിയയോട് പരാജയപ്പെട്ടതോടെയാണ് ബ്രസീൽ ലീഗ് കിരീടം ഫ്ലമെംഗോ ഉറപ്പാക്കിയത്. ഇനിയും നാലു മത്സരങ്ങൾ ബാക്കി നിൽക്കെ ആണ് ലീഗ് കിരീടം ആർക്കെന്ന് തീരുമാനമായത്.

34 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഫ്ലമെംഗോയ്ക്ക് 81 പോയന്റ് ഉണ്ട്. ഇനി ആ പോയന്റ് മറികടക്കാൻ ആർക്കും ആകില്ല. പത്തു വർഷത്തിനു ശേഷമാണ് ഫ്ലമെംഗോ ലീഗ് കിരീടം നേടുന്നത്. ഇതിനു മുമ്പ് 2009ൽ ആയിരുന്നു അവസാനമായി ഫ്ലമെങോ സീരി എ കിരീടത്തിൽ മുത്തമിട്ടത്. ഈ കിരീടത്തോടെ ഫ്ലമെംഗോയുടെ ലീഗ് കിരീടങ്ങളുടെ എണ്ണം ഏഴ് ആയി.

Exit mobile version