ഫുട്ബോളിൽ മാത്രമല്ല ബാഴ്സയ്ക്ക് പിടി, കപ്പ് ഉയർത്തിയത് അഞ്ച് ബാഴ്സലോണ ടീമുകൾ

- Advertisement -

ബാഴ്സലോണയ്ക്ക് ഫുട്ബോളിൽ മാത്രമല്ല പിടി. ബാഴ്സയുടെ അഞ്ച് സ്പോർട്സ് ടീമുകളാണ് ഈ സീസണിൽ കപ്പ് ഉയർത്തിയിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു സീസണിൽ ബാഴ്സയുടെ അഞ്ചു ടീമുകൾ കപ്പ് ഉയർത്തുന്നത്. ഫുട്ബോൾ കൂടാതെ, ഹാൻഡ് ബോൾ, ബാസ്കറ്റ് ബോൾ, ഫുട്സാൽ, ഹോക്കി ടീമുകളാണ് ഇതിനകം കിരീടങ്ങൾ ഉയർത്തിയത്.

സീസണിലെ ആദ്യ കപ്പ് ഉയർത്തിയത് ബാസ്കറ്റ്ബോൾ ടീമായിരുന്നു. ഫെബ്രുവരിയിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ചായിരുന്നു ബാസ്ക്കറ്റ്ബോൾ ടീമിന്റെ കിരീട നേട്ടം. പിന്നീട് ഹോക്കി ടീമും, തുടർന്ന് മെസ്സിയും സംഘവും കിരീടം നേടി. ഈ ആഴ്ചയാണ് ഹാൻഡ്ബോൾ ടീമും, ഫുട്സാൽ ടീമും കിരീടം ഉയർത്തിയത്. ഇനി ബാഴ്സയുടെ വനിതാ ഫുട്ബോൾ ടീമിനും കിരീട പ്രതീക്ഷ ബാക്കിയുണ്ട്. അങ്ങനെയാണെങ്കിൽ കിരീടം നേടുന്ന ബാഴ്സയുടെ ആറാം ടീമാകും അത്.

കഴിഞ്ഞ സീസണിൽ ബാഴ്സയുടെ നാലു ടീമുകൾ കിരീടം നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement