മഹാരാഷ്ട്രയിൽ എഫ് സി കേരളയ്ക്ക് കിരീടം

ഈ‌ സീസണിലെ ആദ്യ കിരീടം ഉയർത്തി എഫ് സി കേരള. മഹാരാഷ്ട്രയിലെ ഗാധിങ്ലജ് ടൂർണമെന്റിലാണ് എഫ് സി കേരള അവസാന കടമ്പയും കടന്ന് കിരീടം ചൂടിയത്. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ ഏജീസ് തമിഴ്നാടിനെയാണ് എഫ് സി കേരള പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എഫ് സി കേരളയുടെ വിജയം.

എഫ് സി കേരളയ്ക്കു വേണ്ടി ശ്രേയസ് ഇരട്ട ഗോളുക്കും ജിതിൻ ഒരു ഗോളും നേടി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് ഉബൈദാണ് ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ.

സെമിയിൽ കരുത്തരായ സെസ ഗോവയെ ടൈബ്രേക്കറിൽ തോൽപിച്ചായിരുന്നു എഫ് സി കേരള ഗധിങ്ലജ് ടൂർണമെന്റിന്റെ  ഫൈനലിൽ എത്തിയത്. ഗോൾ കീപ്പർ ഉബൈദിന്റെ മികവാണ് സെമിയിൽ എഫ് സി കേരളയെ രക്ഷിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒരൊറ്റ ഗോൾ വഴങ്ങാതെ അയർലണ്ട്, U17 യൂറോ കപ്പ് യോഗ്യത റൗണ്ട് അവസാനിച്ചു
Next articleഷെറിൻ സാമിന്റെ ഗോളിൽ ഏജീസ് കേരള, ജിവി രാജ സെമി ഫൈനലിൽ