Picsart 23 08 12 01 12 53 325

ഫർമീനോക്ക് ഹാട്രിക്ക്!! അൽ അഹ്ലിയുടെ വിജയത്തോടെ സൗദി ലീഗ് ആരംഭിച്ചു

സൗദി പ്രൊ ലീഗ് പുതിയ സീസൺ അൽ അഹ്ലിയുടെ വിജയത്തോടെ‌. ഇന്ന് സീസണിലെ ആദ്യ മത്സരത്തിൽ അൽ അഹ്ലി അൽ ഹസമിനെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു അൽ അഹ്ലിയുടെ വിജയം. മുൻ ലിവർപൂൾ താരം ഫർമിനോ ഹാട്രിക്കുമായി കളിയിലെ താരമായി. ഇരു ടീമുകളും പ്രൊമോഷൻ നേടിയാണ് ഈ സീസണിൽ സൗദി പ്രൊ ലീഗിലേക്ക് എത്തിയത്. വലിയ നിക്ഷേപം ടീമിൽ നടത്തിൽ അൽ അഹ്ലി ഒരു വലിയ താരനിരയുമായാണ് കളത്തിൽ ഇറങ്ങിയത്.

ഫർമിനോ, മഹ്റസ്, മാക്സിമിൻ, കെസ്സി, മെൻഡി, ഇബാനസ് എന്നിവരെല്ലാം ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ഫർമിനോ ആദ്യ പത്തു മിനുട്ടിൽ തന്നെ അഹ്ലിയെ രണ്ടു ഗോളിന് മുന്നിൽ എത്തിച്ചു. ആറാം മിനുട്ടിൽ ഒരു ഹെഡറിലൂടെ ആയിരുന്നു ഫർമിനോയുടെ ആദ്യ ഗോൾ. നാലു മിനുട്ടിനകം വീണ്ടും ഫർമിനോ ഗോൾ നേടി. ഇത്തവണ ഒരു ടാപിന്നിലൂടെയായിരുന്നു ഫർമിനോയുടെ ഫിനിഷ്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ വിനീഷ്യസിലൂടെ അൽ ഹസ്മ് ഒരു ഗോൾ മടക്കി. പക്ഷേ അതിനപ്പുറം അൽ അഹ്ലിയെ ഞെട്ടിക്കാൻ അവർക്ക് ആയില്ല. 72ആം മിനുട്ടിൽ ഫർമിനോയുടെ ഹാട്രിക്ക് ഗോളിലൂടെ അൽ അഹ്ലി വിജയം ഉറപ്പിച്ചു.

Exit mobile version