ഫിലിപ്പെ ലൂയിസിന് പരിക്ക്, ബ്രസീലിനൊപ്പം ലോകകപ്പിലേക്കില്ല

- Advertisement -

ബ്രസീലിയൻ പ്രതിരോധ താരം ഫിലിപ്പെ ലൂയിസിന് പരിക്ക്. റഷ്യൻ ലോകകപ്പിനായുള്ള ലൂയിസിന്റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാണ് പരിക്ക്. അത്ലറ്റിക്കോ മാഡ്രിഡ് താരമായ ലൂയിസിന്റെ കാലിന്റെ ഫ്രാക്ച്ചറാണ് ലോകകപ്പ് മോഹങ്ങൾക്ക് വില്ലനായത്. യൂറോപ്പ ലീഗിൽ ലോക്കൊമൊട്ടീവ് മോസ്‌കോയ്ക്ക് എതിരായ മത്സരത്തിലാണ് ഗുരുതരമായ പരിക്കേറ്റത്. ചെറിയ പരിക്കാണ് ഫിലിപ്പെ ലൂയിസിന് ഏറ്റതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ മാഡ്രിഡിലെ കൂടുതൽ പരിശോധനകൾ പൂർത്തിയായപ്പോൾ ലോകകപ്പ് മോഹങ്ങൾക്കാണ് തിരിച്ചടിയേറ്റത്.

2008 ലാണ് ബ്രസീലിയൻ നാഷണൽ ടീമിൽ നിന്നുമുള്ള വിളി ഫിലിപ്പെ ലൂയിസിനെ തേടിയെത്തുന്നത്. എന്നാൽ ഒരു വർഷത്തിലധികം കാത്തിരിക്കേണ്ടി വന്നു 32 കാരനായ താരത്തിന് അരങ്ങേറാൻ. വെനസ്വ്‌ലായ്‌ക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിലാണ് ഫിലിപ്പെ ലൂയിസരങ്ങേറിയത്. ബ്രസീലിയൻ ടീമിൽ മാഴ്സെലോയ്ക്ക് പകരക്കാരനാവുകയായിരുന്നു ഫിലിപ്പെ ലൂയിസ്. ബ്രസീലിൽ നടന്ന ലോകകപ്പിൽ കഴിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും കോപ്പ അമേരിക്കയിൽ ഫിലിപ്പെ ലൂയിസ് ബ്രസീലിനായി കളിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement