ഇത് അർജന്റീനയുടെ എക്കാലത്തെയും മോശം പ്രകടനം : സബലേറ്റ

- Advertisement -

ക്രോയേഷ്യക്ക് എതിരായ 3 ഗോളിന്റെ തോൽവി അർജന്റീനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണെന്ന് മുൻ അർജന്റീനൻ ഡിഫൻഡർ പാബ്ലോ സബലേറ്റ.

അർജന്റീനയുടെ രണ്ടാം പകുതിയിലെ പ്രകടനം തീർത്തും മോശമായിരുന്നെന്നും ടീം സ്പിരിറ്റ് കുറവായിരുന്നെന്നും സബലേറ്റ അഭിപ്രായപ്പെട്ടു. വിചിത്രമായ പ്രകടനം എന്നാണ് അർജന്റീനക്കായി 58 രാജ്യാന്തര മത്സരങ്ങൾ കളിച്ച സബലേറ്റ അഭിപ്രായപ്പെട്ടത്.

കാബലെറോയുടെ പിഴവ് വരുത്തിയ ഗോളോടെ അർജന്റീനൻ കളിക്കാർ മാനസികമായി തകർന്നെന്ന് വിലയിരുത്തിയ സബലേറ്റ വൻ ക്ലബ്ബ്ൾക്ക് കളിക്കുന്ന അർജന്റീനൻ താരങ്ങളിൽ നിന്ന് ഇതിലും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement