റഷ്യൻ ലോകകപ്പ് വേദികൾ

- Advertisement -

റഷ്യയിൽ വെച്ച് നടക്കുന്ന ലോകകപ്പിൽ 12 സ്റേഡിയങ്ങളാണുണ്ടാവുക. ഈ 12 സ്റേഡിയങ്ങളിലായി ജൂൺ 14 മുതൽ July 15. വരെ ഫുട്ബോൾ മാമാങ്കം അരങ്ങേറും.

  1. ലാഷ്നികി സ്റ്റേഡിയം, മോസ്‌കോ

റഷ്യൻ ലോകകപ്പിലെ പ്രധാന മത്സരങ്ങൾ എല്ലാം നടക്കുന്നത് ഈ സ്റ്റേഡിയത്തിലാണ്. ലോകകപ്പിൽ ഓപ്പണിങ് മാച്ചും ഫൈനൽ മത്സരവും നടക്കുന്നത് ലാഷ്നികി സ്റ്റേഡിയത്തിലാണ്. ഒരു സെമി ഫൈനൽ മത്സരവും ഈ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. 81,000. പേരുടെ കപ്പാസിറ്റിയാണ് മോസ്കോയിലെ ഈ സ്റേഡിയത്തിലുള്ളത്. സമ്മർ ഒളിംപിക്സ് മത്സരങ്ങളും ചാമ്പ്യൻസ് ലീഗ് ഫൈനലും ലാഷ്നികി സ്റ്റേഡിയത്തിൽ വെച്ച് നടന്നിട്ടുണ്ട്.

2. യിക്കാട്ടേരിൻബർഗ് അറീന

റഷ്യൻ ലോകകപ്പിനോടനുബന്ധിച്ച് പുനരുദ്ധാരണം നടത്തിയ സ്റ്റേഡിയമാണ് യിക്കാട്ടേരിൻബർഗ് അറീന. റഷ്യൻ ഗവണ്മെന്റ് കോടികൾ ചെലവിട്ടാണ് ലോകകപ്പിനായി സ്റ്റേഡിയം ഒരുക്കിയത്. 1953 ൽ പണിത സ്റ്റേഡിയം ലോകകപ്പിനായി മോടിപിടിപ്പിക്കുകയായിരുന്നു. 35000 പേരെ ഉൾക്കൊള്ളിക്കാൻ പറ്റുമായിരുന്നു സ്റ്റേഡിയം 23000 ആയി ലോകകപ്പിന് വേണ്ടി കുറച്ചിട്ടുണ്ട്. റഷ്യൻ ഫസ്റ്റ് ഡിവിഷനിലെ ക്ലബായ എഫ്‌സി യുറാളിന്റെ ഹോം സ്റേഡിയമാണിത്. ലോകകപ്പിന് വേദിയാകുന്ന ഏഷ്യൻ റഷ്യയിലെ ഏക സ്റേഡിയമാണിത്.

3. സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയം 

2017 കോൺഫെഡറേഷൻസ് കപ്പ് മത്സരങ്ങൾ നടന്നത് സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയത്തിലാണ്. സെനിറ്റ് എഫ്സിയുടെ ഹോം സ്റ്റേഡിയമാണ് സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയം. 68,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഈ സ്റ്റേഡിയം. ആതിഥേയരായ റഷ്യയുടെ ഒരു മത്സരവും ഇവിടെ വെച്ച് നടക്കും. ഒരു സെമി ഫൈനൽ മത്സരവും മൂന്നാം സ്ഥാനത്തിനുള്ള മത്സരവും ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും ഇവിടെ വെച്ച് നടക്കും.

4. സമറാ അറീന 

സമറാ ഐലന്റിലുള്ള സ്റ്റേഡിയമാണ് സമറാ അറീന. റഷ്യൻ ലോകകപ്പിന് മുന്നോടിയായി സമറാ ഐലന്റിൽ പണിതുയർത്തിയതാണ് ഈ സ്റ്റേഡിയം. ഇതിനു മുൻപ് മറ്റു സ്റ്റേഡിയങ്ങൾ ഐലൻഡിൽ ഉണ്ടായിരുന്നില്ല. 44,000 കാണികളെ ഉൾക്കൊള്ളാൻ സ്റ്റേഡിയത്തിനു കഴിയും. റഷ്യയുടെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരം ഇവിടെ വെച്ചാണ് നടക്കുന്നത്. അതിനു പുറമെ ഒരു ക്വാർട്ടർ ഫൈനലും ലാസ്റ്റ് 16 മത്സരവും സമാറ അറീനയിൽ വെച്ച് നടക്കും.

5. വോൾഗഗ്രാഡ് അറീന 

സ്റാലിൻഗ്രാഡ് എന്ന പേരിൽ പ്രസിദ്ദി ആർജിച്ച വോൾഗ നദിക്ക് അരികിലായിട്ടാണ് ഈ സ്റ്റേഡിയം. 45,000 ൽ അധികം ഫുട്ബോൾ ആരാധകരെ ഉൾക്കൊള്ളാൻ വോൾഗഗ്രാഡ് അറീനയ്ക്ക് സാധിക്കും. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ മാത്രമാണ് ഇവിടെ നടക്കുന്നത്. ലോകകപ്പിന് ശേഷം റോട്ടർ വോൾഗോഗ്രാഡ് എന്ന രണ്ടാം ഡിവിഷൻ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് ആയി ഈ സ്റ്റേഡിയം മാറും.

6. മോർഡോവിയ അറീന 

ജർമ്മൻ ആർക്കിടെക്ടായ ടിം ഹുപാണ് ഫിഫ ലോകകപ്പിനായി ഈ സ്റ്റേഡിയം രൂപകൽപന ചെയ്തത്. 44,000 കാണികളെ ഉൾക്കൊള്ളാൻ ഈ സ്റ്റേഡിയത്തിനു സാധിക്കും. ലോകകപ്പിന് ശേഷം മൂന്നാം ഡിവിഷൻ ക്ലബായ മോർഡോവിയ്ക്ക് കൈമാറാനാണ് അധികൃതരുടെ തീരുമാനം. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ മാത്രമേ ഈ സ്റ്റേഡിയത്തിൽ വെച്ച് നടക്കുകയുള്ളൂ.

7.റോസ്റ്റോവ് അറീന  

ലോകകപ്പിന് വേണ്ടി പുതുതായി പണി കഴിപ്പിച്ച സ്റേഡിയമാണിത്. 45,000 ഫുട്ബോൾ ആരാധകരെ ഈ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാൻ സാധിക്കും. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും പ്രീ ക്വാർട്ടറിൽ ഒരു മത്സരവും ഇവിടെ വെച്ച് നടക്കും. ലോകകപ്പിന് ശേഷം എഫ്‌സി റോസ്റ്റോവിന്റെ ഹോം സ്റേഡിയമായി മാറും റോസ്റ്റോവ് അറീന

8. നിഷ്‌നി നോവ്‌ഗോറെഡ്‌ സ്റ്റേഡിയം 

ലോകകപ്പിന് വേണ്ടി പുതുതായി പണി കഴിപ്പിച്ച സ്റേഡിയമാണിത്. 45,000 ഫുട്ബോൾ ആരാധകരെ ഈ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാൻ സാധിക്കും. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും പ്രീ ക്വാർട്ടറിൽ ഒരു മത്സരവും ഒരു ക്വാർട്ടർ ഫൈനൽ മത്സരവും ഇവിടെ വെച്ച് നടക്കും. ലോകകപ്പിന് ശേഷം മറ്റു സ്പോർട്ട്സ് ഈവന്റുകൾക്കായി ഈ സ്റ്റേഡിയം ഉപയോഗിക്കും.

9. കാലിനിൻഗ്രാഡ് സ്റ്റേഡിയം 

പോളണ്ടിനും ലിത്വനിയയ്ക്കും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന കാലിനിൻഗ്രാഡിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 35,000 ഫുട്ബോൾ ആരാധകരെ ഈ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാൻ സാധിക്കും. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ മാത്രമാണ് സ്റ്റെഡിയത്തിൽ വെച്ച് നടക്കുക.

10. സ്പാർട്ടക് സ്റ്റേഡിയം, മോസ്‌കോ 

റഷ്യയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിൽ ഒന്നായ സ്പാർട്ടക് മോസ്കോയുടെ ഹോം ഗ്രൗണ്ടാണ് സ്പാർട്ടക് സ്റ്റേഡിയം. 430 മില്യൺ ഡോളർ ചിലവിട്ട് നിർമ്മിച്ച സ്റ്റേഡിയം തുറന്നത് 2014 ലാണ്. 45,000 കാണികളെ ഉൾക്കൊള്ളാൻ ഈ സ്റ്റേഡിയത്തിനു സാധിക്കും. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾക്കും ഒരു നോക്ക് ഔട്ട് മത്സരത്തിനും മാത്രമാണ് സ്പാർട്ടക് സ്റ്റേഡിയം ലോകകപ്പിനായി ഉപയോഗപ്പെടുത്തുന്നത്. കോൺഫെഡറേഷൻ കപ്പ് നടന്നതും ഈ സ്റ്റേഡിയത്തിൽ വെച്ചാണ്.

11. കസാൻ അറീന  

റൂബിൻ കസാന്റെ ഹോം ഗ്രൗണ്ടാണ് കസാൻ അറീന. 41,585 കാണികളെ ഉൾക്കൊള്ളാൻ ഈ സ്റ്റേഡിയത്തിനു സാധിക്കും.ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും ക്വാർട്ടർ ഫൈനലും ഇവിടെ വെച്ച് നടക്കും. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിനാണ് ഈ സ്റ്റേഡിയത്തിനു തറക്കല്ലിട്ടത്.

12. ഫിഷ്‌ട്ട് സ്റ്റേഡിയം  

ഫിഷ്‌ട്ട് ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ചാണ് 2014 വിന്റർ ഒളിംപിക്‌സും പാരാ ഒളിംപിക്‌സും നടന്നത്. ഫിഫ ലോകകപ്പിന് അനുയോജ്യമായി സ്റ്റേഡിയത്തെ മാറ്റി. ഓപ്പൺ എയർ ഫുട്ബോളിനായി പിന്നീട പ്രത്യേകം സ്റ്റേഡിയത്തിൽ നിർമാണ പ്രവർത്തികൾ നടന്നു . പ്രീ ക്വാർട്ടറും ഒരു ക്വാർട്ടർ ഫൈനലും നാല് ഗ്രൂപ്പ് സ്റ്റേജ് മത്സരവും ഇവിടെ വെച്ച് നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement