ലോകകപ്പിലെ റെക്കോർഡ് തുടരാൻ ഉസ്ബെക്കിസ്ഥാൻ റഫറി

- Advertisement -

ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നിയന്ത്രിച്ചതിനുള്ള റെക്കോർഡ് സ്വന്തം പേരിലുള്ള ഉസ്ബെക്കിസ്ഥാൻ റഫറി റവ്ഷാൻ ഇർമാറ്റോവ് ഇത്തവണയും ലോകകപ്പിന് എത്തുന്നുണ്ട്. ഇതുവരെ ലോകകപ്പിൽ 9 മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള ഇർമാറ്റോവിനാണ് ലോകകപ്പിലെ ഇതുവരെയുള്ള റെക്കോർഡ്. 2010 ലോകകപ്പിലെ ഉദ്ഘാടന മത്സരമായ ദക്ഷിണാഫ്രിക്കയും മെക്സിക്കോയും തമ്മിലുള്ള മത്സരത്തോടെ ആയിരുന്നു റവ്ഷാൻ ലോകകപ്പിൽ അരങ്ങേറിയത്.

ആ ലോകകപ്പിൽ ഉറുഗ്വേയും ഹോളണ്ടും തമ്മിൽ നടന്ന സെമി ഫൈനൽ അടക്കം അഞ്ച് മത്സറ്റങ്ങൾ ഇർമാറ്റോവ് നിയന്ത്രിച്ചു. 2014 ബ്രസീൽ ലോകകപ്പിൽ നാലു മത്സരങ്ങളിലും ഇർമാറ്റോവ് ആയിരുന്നു റഫറി. ഇതോടെ ഫ്രാൻസിന്റെ ജോയൽ കുനിയു, മെക്സിക്കോയുടെ ബെനിറ്റോ, ഉറുഗ്വേയുടെ ജാർഗൊ ലറിയൊണ്ട എന്നീ റഫറിമാരുടെ 8 മത്സരങ്ങൾ നിയന്ത്രിച്ചു എന്ന റെക്കോർഡ് റവ്ഷാൻ ഇർമാറ്റോവ് മറികടന്നിരുന്നു.

ഈ ലോകകപ്പിലും മത്സരങ്ങൾ നിയന്ത്രിച്ച് ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ദൂരത്തിൽ തന്റെ റെക്കോർഡ് എത്തിക്കാൻ ഇർമാറ്റോവിനാകും. ഇത്തവണ റഷ്യയിൽ എത്തുന്ന റഫറിമാരിലെ പ്രധാന പേരുകളിൽ ഒന്നാണ് ഇർമാറ്റോവ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement