സൈപ്രസിന് എതിരെ വമ്പൻ ജയവുമായി റഷ്യ, ലോകകപ്പ് യോഗ്യതക്ക് അരികിൽ

Screenshot 20211112 012748

യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ സൈപ്രസിന് എതിരെ വമ്പൻ ജയവുമായി റഷ്യ. രണ്ടാം പകുതിയിൽ മാത്രം 5 ഗോളുകൾ അടിച്ച റഷ്യ 6-0 ന്റെ വമ്പൻ ജയമാണ് നേടിയത്. ഗ്രൂപ്പ് എച്ചിൽ ഒന്നാമതുള്ള അവർ രണ്ടാമതുള്ള ക്രൊയേഷ്യയോടുള്ള അകലവും കൂട്ടി. നിലവിൽ ഈ ജയത്തോടെ ലോകകപ്പ് യോഗ്യതക്ക് തൊട്ടരുകിൽ ആണ് 2018 ലെ ലോകകപ്പ് ആതിഥേയരായ റഷ്യ.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ റഷ്യ ആദ്യ ഗോൾ നേടി. അലക്‌സാണ്ടർ യെരോഹിൻ ആണ് റഷ്യക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് രണ്ടാം പകുതിയിൽ ഫെദോർ സ്‌മോലോവ്, ആന്ദ്രയ് മോസ്‌തോവോയ്, അലക്‌സി സുറ്റോർമിൻ, ആന്റോൺ ലബലോട്ടിനി എന്നിവർ കൂടി റഷ്യക്ക് ആയി ഗോൾ നേടി. ഒടുവിൽ 87 മത്തെ മിനിറ്റിൽ അലക്‌സാണ്ടർ യെരോഹിൻ തന്നെയാണ് റഷ്യയുടെ വമ്പൻ ജയം പൂർത്തിയാക്കിയത്.

Previous articleലോകകപ്പ് യോഗ്യത മത്സരത്തിൽ ഇബ്രയുടെ സ്വീഡനെ അട്ടിമറിച്ചു ജോർജിയ
Next articleഒന്നല്ല, രണ്ടല്ല ഒമ്പത് ഗോളുകൾ! ലോകകപ്പ് യോഗ്യത മത്സരത്തിൽ ജർമ്മൻ പടയോട്ടം