സമനിലയിൽ കുടുങ്ങി ഇറ്റലി, ലോകകപ്പ് യോഗ്യതക്കായി പ്ലേ ഓഫ് കളിക്കണം

Italy Northern Ireland Jorghino

ലോകകപ്പ് യോഗ്യത മത്സരത്തിൽ നോർത്തേൺ അയർലണ്ടിനെതിരെ ഗോൾ രഹിത സമനിലയിൽ കുടുങ്ങി യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലി. ഇതോടെ ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ ഇറ്റലി പ്ലേ ഓഫ് കളിച്ചു ജയിക്കണം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലൻഡ് ബൾഗേറിയയെ ഏകപക്ഷീയമായ 4 ഗോളിന് തോൽപ്പിച്ചതോടെയാണ് ഇറ്റലിക്ക് നേരിട്ട് യോഗ്യത നേടാനാവാതെ പോയത്.

ഇതോടെ സ്വിറ്റ്സർലൻഡ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുകയും ചെയ്തു. 2018ൽ പ്ലേ ഓഫ് വഴി യോഗ്യത നേടാനുള്ള ശ്രമത്തിൽ ഇറ്റലി പരാജയപ്പെട്ടിരുന്നു. നോർത്തേൺ അയർലണ്ട് താരങ്ങളായ കോണോർ വാഷിംഗ്ടണും ജോർജ് സാവില്ലേക്കും മത്സരത്തിൽ ഗോൾ നേടാനുള്ള സുവർണ്ണാവസരം ലഭിച്ചെങ്കിലും അവസരം മുതലാക്കാനായില്ല. കോണോർ വാഷിംഗ്ടന്റെ ശ്രമം ഗോൾ ലൈനിൽ നിന്ന് തടഞ്ഞ ബൊനൂച്ചിയാണ് ഇറ്റലിയെ തോൽ‌വിയിൽ നിന്ന് രക്ഷിച്ചത്.

Previous articleഹാരി കെയ്നിന് നാല് ഗോൾ, വമ്പൻ ജയവുമായി ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ഇംഗ്ലണ്ട്
Next articleവില്യംസണില്ല, ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ടിം സൗത്തി ന്യൂസിലാണ്ടിനെ നയിക്കും