റഷ്യൻ സെൽഫ് ഗോളിൽ ക്രൊയേഷ്യ ഖത്തർ ലോകകപ്പിന് യോഗ്യത നേടി

Img 20211114 212835

കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചു. ഇന്ന് നടന്ന യോഗ്യത മത്സരത്തിൽ റഷ്യയെ തോൽപ്പിച്ചതോടെയാണ് ക്രൊയേഷ്യ യോഗ്യത ഉറപ്പിച്ചത്. ക്രൊയേഷ്യയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ക്രൊയേഷ്യയുടെ വിജയം. ഒരു റഷ്യൻ സെൽഫ് ഗോളാണ് ക്രൊയേഷ്യക്ക് വിജയം നൽകിയത്. മത്സരത്തിന്റെ 81ആം മിനുട്ടിൽ ആയിരുന്നു സെൽഫ് ഗോൾ.

ഈ വിജയത്തോടെ ക്രൊയേഷ്യ 23 പോയിന്റുമായി ക്രൊയേഷ്യ ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനവും ലോകകപ്പ് യോഗ്യതയും ഉറപ്പിച്ചു. 22 പോയിന്റ് ഉണ്ടായിരുന്ന റഷ്യക്ക് ഇന്ന് സമനില മതിയായിരുന്നു ലോകകപ്പ് യോഗ്യത നേടാൻ. ഇനി അവർക്ക് പ്ലേ ഓഫ് കളിച്ചു വേണം ലോകകപ്പ് യോഗ്യത നേടാൻ.

Previous articleഇതാണെടാ ക്യാപ്റ്റന്‍!!! ഓസ്ട്രേലിയന്‍ ബൗളിംഗിനെ തച്ചുടച്ച് കെയിന്‍ വില്യംസൺ
Next articleയുവന്റസിൽ തന്നെ തുടരും എന്ന് റാബിയോ