ഖത്തർ ലോകകപ്പ് സ്വപ്നം, യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം

- Advertisement -

2022ൽ നടക്കുന്ന ഖത്തർ ലോകകപ്പിന് യോഗ്യത നേടുക എന്നത് വളരെ വലിയ കടമ്പയാണ് ഇന്ത്യക്ക് എങ്കിലും ആ സ്വപ്നത്തിൽ എത്താമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ഖത്തർ ലോകകപ്പിനായുള്ള യോഗ്യതാ മത്സരങ്ങളിലെ ഇന്ത്യയുടെ എതിരാളികളെ ഇന്ന് അറിയാൻ സാധിക്കും. ഏഷ്യയിലെ രണ്ടാം ഘട്ട യോഗ്യതാ മത്സരങ്ങളുടെ നറുക്ക് ഇന്ന് നടക്കും. മലേഷ്യയിൽ നടക്കുന്ന നറുക്കിൽ ഇന്ത്യ പോട്ട് 3ൽ ആണ്.

നാൽപ്പതു ടീമുകളാണ് രണ്ടാം ഘട്ട യോഗ്യതാ റൗണ്ടിൽ പങ്കെടുക്കുക. 5 ടീമുകൾ വീതമുള്ള എട്ട് ഗ്രൂപ്പുകൾ ഉണ്ടാകും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എങ്കിലും എത്തിയാൽ മാത്രമേ യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് ഇന്ത്യക്ക് കടക്കാൻ ആവുകയുള്ളു. ലോകകപ്പ് യോഗ്യതക്ക് ഒപ്പം അടുത്ത ഏഷ്യൻ കപ്പിനായുള്ള യോഗ്യതയും ഈ ഗ്രൂപ്പിലെ മത്സരങ്ങൾ പരിഗണിച്ചാണ് കണക്കാക്കുക.

പോട്ട് 3ൽ ആയതു കൊണ്ട് തന്നെ ആദ്യ രണ്ട് പോട്ടുകളിൽ ഇല്ല ഏഷ്യയിലെ വൻ ശക്തികൾ ഒക്കെ ഗ്രൂപ്പിൽ ഇന്ത്യക്ക് ഒപ്പം ഉണ്ടാകും. സെപ്പ്റ്റംബർ ആദ്യ വാരത്തിൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ആരംഭിക്കും.

Advertisement