ലോകകപ്പ് സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, 38കാരൻ കാഹിലും ടീമിൽ

- Advertisement -

ലോകകപ്പിനായുള്ള 32 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ‌. കോച്ച് ബെർട് വാൻ മാർവൈക്കാണ് ഇന്ന് ടിം കാഹിൽ ഉൾപ്പെടെയുള്ള 32 പേരുടെ സ്ക്വാഡ് പ്രഖ്യാപിച്ചത്. ഫിറ്റ്നെസോ ഫോമോ ഇല്ലാത്ത ഓസ്ട്രേലിയൻ ഇതിഹാസത്തിനെ ടീമിൽ എടുത്തതിന് വിമർശനങ്ങൾ കോച്ച് ഇതിനകം തന്നെ കേട്ടു തുടങ്ങിയിട്ടുണ്ട്. പക്ഷെ കാഹിലിന്റെ പരിചയസമ്പത്ത് ടീമിന് മുതൽ കൂട്ടാകുമെന്ന് പരിശീലകൻ സ്ക്വാഡ് പ്രഖ്യാപിച്ചു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. മുൻ എവർട്ടൺ താരമായ കാഹിൽ ഇപ്പോൾ ഇംഗ്ലണ്ടിൽർ രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിൽ മില്വാലിനായാണ് കളിക്കുന്നത്.

മില്വാലിൽ ജനുവരിയിൽ എത്തിയ കാഹിലിന് പക്ഷെ ഇതുവരെ ഒരു ഗോൾ പോലും നേടാൻ ആയിട്ടില്ല. ആകെ‌ കളിച്ചത് വെറും 63 മിനുട്ടുകളും. ഓസ്ട്രേലിയക്ക് വേണ്ടി 50 രാജ്യാന്തര ഗോളുകൾ നേടിയ താരമാണ് കാഹിൽ. കാഹിൽ ജൂൺ ആറിന് അവസാന ടീം പ്രഖ്യാപിക്കുമ്പോഴും ടീമിൽ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് അറിയണം.

പ്രായ കൂടുതലിന് കാഹിലിന്റെ സാന്നിദ്ധ്യം വിമർശിക്കപ്പെടുമ്പോഴും ഓസ്ട്രേലിയൻ ടീമിൽ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ സാധ്യതയുള്ള താരവും ഈ സാധ്യതാ ടീമിൽ ഉണ്ട്. മെൽബൺ സിറ്റിയെ കിരീടത്തിൽ എത്തിച്ച 19കാരനായ വിങ്ങർ അർസാനി ഫൈനൽ സ്ക്വാഡിൽ എത്തുകയാണെങ്കിൽ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്ട്രേലിയൻ താരമാകും.

ടീം;

Australia squad:

Goalkeepers: Brad Jones, Mitch Langerak, Mat Ryan, Danny Vukovic.

Defenders: Aziz Behich, Milos Degenek, Alex Gersbach, Matthew Jurman, Fran Karacic, James Meredith, Josh Risdon, Trent Sainsbury, Aleksandar Susnjar, Bailey Wright.

Midfielders: Josh Brillante, Jackson Irvine, Mile Jedinak, Robbie Kruse, Massimo Luongo, Mark Milligan, Aaron Mooy, Tom Rogic, James Troisi.

Forwards: Daniel Arzani, Tim Cahill, Apostolos Giannou, Tomi Juric, Mathew Leckie, Jamie Maclaren, Andrew Nabbout, Dimitri Petratos, Nikita Rukavytsya.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement