
അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പിനുള്ള ഗ്രൂപ്പുകളായി. ആതിഥേയരായ റഷ്യക്കും ലാറ്റിൻ അമേരിക്കൻ ശക്തികളായ ബ്രസീലിനും കാര്യാമായ വെല്ലുവിളികൾ ഗ്രൂപ്പ് ഘട്ടത്തിൽ ഇല്ല. അതെ സമയം ഗ്രൂപ്പ് ബിയിൽ സ്പെയിനും പോർച്ചുഗലും ഒരുമിച്ചയതോടെ മത്സരം കടുത്തതാവും.
അർജന്റീന ഉൾപ്പെട്ട ഗ്രൂപ്പ് ഡിയിൽ ശക്തമായ മത്സരം നടക്കും. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ അർജന്റീന ഐസ്ലാന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പിലാണ്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ജർമനി മെക്സിക്കോ, സ്വീഡൻ, ദക്ഷിണ കൊറിയ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ്.
ഏഷ്യൻ ശക്തികളായ സൗദി അറേബ്യ റഷ്യക്കും ഈജിപ്തിനും ഉറുഗ്വക്കുമൊപ്പമാണ്. ഗ്രൂപ്പ് ജിയിൽ ബെൽജിയവും ഇംഗ്ലണ്ടും നേർക്കുനേർ വരും. താരതമ്യേന വൻ ശക്തികൾക്കെല്ലാം ശക്തമായ മത്സരങ്ങൾ ഗ്രൂപ്പ് ഘട്ടത്തിൽ കുറവാണ്.
ഗ്രൂപ്പ് എ – റഷ്യ, സൗദി അറേബ്യ, ഈജിപ്റ്റ്, ഉറുഗ്വായ്
ഗ്രൂപ്പ് ബി – പോര്‍ച്യുഗല്‍, സ്പെയിന്, മൊറോക്കോ, ഇറാന്
ഗ്രൂപ്പ് സി – ഫ്രാന്‍സ്, ഓസ്ട്രേലിയ, പെറു, ഡെന്മാര്ക്ക്
ഗ്രൂപ്പ് ഡി – അര്‍ജന്റീന, ഐസ്ലാന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ
ഗ്രൂപ്പ് ഇ – ബ്രസീല്‍, സ്വിറ്റ്സര്‍ലാണ്ട്, കോസ്റ്റാറിക്ക, സെര്‍ബിയ
ഗ്രൂപ്പ് എഫ് – ജര്‍മ്മനി, മെക്സിക്കോ, സ്വീഡൻ, ദക്ഷിണ കൊറിയ
ഗ്രൂപ്പ് ജി – ബെല്‍ജിയം, പനാമ, ടുണീഷ്യ , ഇംഗ്ലണ്ട്
ഗ്രൂപ്പ് എഫ് – പോളണ്ട്, സെനഗല്‍, കൊളംബിയ, ജപ്പാന്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial