ലോകകപ്പ് ഗ്രൂപ്പ്: ഡിസംബർ ഒന്നിന് അറിയാം

- Advertisement -

ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് ഡിസംബർ 1 ന് അരങ്ങേറും. മോസ്‌കോയിൽ നടക്കുന്ന ചടങ്ങിൽ യോഗ്യത നേടിയ 32 രാജ്യങ്ങളെ നാലു പേർ വീതമുള്ള ഗ്രൂപ്പുകളായി തരം തിരിക്കും. വിവിധ മാനദണ്ഡങ്ങൾക്ക് അനുസരിചാവും ഓരോ ഗ്രൂപ്പിലേക്കും ടീമുകളെ തിരഞ്ഞെടുക്കുക. റഷ്യയിലെ ഫുട്ബാൾ മാമാങ്കത്തിന് മുന്നോടിയായുള്ള ഗ്രൂപ്പ് താരം തിരിക്കലിന്റെ വിവരങ്ങളാണ് താഴെ.

ഗ്രൂപ്പ് തിരിക്കൽ എങ്ങനെ

4 ടീമുകളുള്ള 8 ഗ്രൂപ്പുകളെ കണ്ടെത്തും മുൻപ് 32 ടീമുകളെ ആദ്യം 4 പോട്ടുകളിലേക്ക് വേർതിരിച്ചു വെക്കുന്നതാണ് ആദ്യ നടപടി. യോഗ്യത നേടിയ രാജ്യങ്ങളിൽ ഫിഫ റാങ്കിങിന്റെ അടിസ്ഥാനത്തിൽ ആദ്യ സ്ഥാനങ്ങളിൽ ഉള്ള 8 ടീമുകൾ പോട്ട് A യിൽ വരുമ്പോൾ , അവസാന സ്ഥാനത്തുള്ള 8 ടീമുകൾ അവസാനത്തെ പോട്ട് D യിൽ വരും.

പോട്ട് B, C എന്നിവയും ഫിഫ റാങ്കിങിന്റെ അടിസ്ഥാനത്തിലാകും തരം തിരിക്കുക. മുൻ കാലങ്ങളിൽ പോട്ട് B,C,D എന്നിവ വിവിധ കോണ്ഫെഡറേഷനുകൾക്ക് കീഴിലുള്ള രാജ്യങ്ങളായിട്ടാണ് തരം തിരിച്ചിരുന്നത്.

ഫിഫ റാങ്കിങിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ച പോട്ടുകൾ ആണെങ്കിലും നറുകെടുപ്പിന് ശേഷം ഒരേ കോണ്ഫെഡറേഷനിൽ നിന്നുള്ള 2 രാജ്യങ്ങൾ ഒരേ ഗ്രൂപ്പിൽ വരരുത് എന്ന് നിയമമുണ്ട്. പക്ഷെ കൂടുതൽ രാജ്യങ്ങളെ പങ്കെടുപ്പിക്കുന്ന യുവേഫക്ക് കീഴിലുള്ള രണ്ടു രാജ്യങ്ങൾ ഒരേ ഗ്രൂപ്പിൽ വന്നാൽ പ്രശ്നമില്ല.

ആതിഥേയ രാജ്യമായ റഷ്യ പോട്ട് A യിലാണ് ഉൾപ്പെടുക.

ഡിസംബർ 1 ലെ ചടങ്ങിൽ മുൻ ഇംഗ്ലണ്ട് സ്‌ട്രൈക്കർ ഗാരി ലിനെക്കറാണ് അവതാരകനായി ഉണ്ടാവുക. 1986 ലോകകപ്പിലെ ടോപ്പ് സ്കോററാണ് ലിനേക്കർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement