സ്പെയിനിനു വേണ്ടി ലോകകപ്പ് ഗാനം പുറത്തിറക്കി സെർജിയോ റാമോസ്

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് സ്പെയിന്റെ ദേശീയ ടീമിനായി ലോകകപ്പ് ഗാനം പുറത്തിറക്കി. സ്പാനിഷ് സിങ്ങർ ഡിമാർക്കോ ഫ്ളാമാങ്കോയോടൊപ്പമാണ് ലോകകപ്പിനായി ഇറങ്ങുന്ന സ്പാനിഷ് ടീമിന് വേണ്ടി ഗാനമൊരുക്കിയത്. ‘Another star in your heart’ എന്ന പേരിലുള്ള ഗാനം സ്പാനിഷിലാണ്. റാംസെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഗാനം ആരാധകർക്കായി സമർപ്പിച്ചത്.

ആദ്യമായല്ല സ്പാനിഷ് പ്രതിരോധ താരം കളിക്കളം വിട്ട് സംഗീതത്തിന്റെ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. സ്പെയിനിന്റെ യൂറോ 2016 song ‘La Roja Baila’ പാടിയതും റാമോസാണ്. ചാമ്പ്യൻസ് ലീഗിൽ സലായുടെ പരിക്കിന് കാരണക്കാരനായ റാമോസിനു ഒട്ടേറെ പഴികൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ആരാധകരും വിമർശകരും ഒട്ടേറെയുള്ള റയലിന്റെ ബാഡ് ബോയിക്ക് ഗാനം ആരാധകർ ഏറ്റെടുക്കുമെന്നത് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒസ്മാൻ ഡെംബലെ ലോകത്തെ മികച്ച യുവതാരമെന്ന് എമ്പാപ്പെ
Next articleഷറപ്പോവ നാലാം റൗണ്ടില്‍, സെറീന-ഷറപ്പോവ പോരാട്ടത്തിനു വഴിയൊരുങ്ങുന്നു