ലോകകപ്പ് ആഘോഷത്തിൽ പങ്കാളികളായി ഗൂഗിളും

- Advertisement -

റഷ്യയിൽ ഇന്നാരംഭിക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ പങ്കാളിയാകാൻ ഗൂഗിളും. ലോകകപ്പിന്റെ കിക്കോഫ് പ്രമാണിച്ച് ഗൂഗിൾ ഡൂഡിൽ ഒരുക്കിയാണ് ഗൂഗിൾ ലോകകപ്പിനെ വരവേറ്റത്. ഇന്ന് ലാഷ്നിക്കി സ്റ്റേഡിയത്തിൽ റഷ്യ -സൗദി മത്സരത്തോടു കൂടി കായിക മാമാങ്കത്തിന് തുടക്കമാകും. 32 രാജ്യങ്ങളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. ഓരോ രാജ്യത്ത് നിന്നുമുള്ള ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തിയാണ് ഡൂഡിൽ ഗൂഗിൾ ഉണ്ടാക്കിയത്. മത്സരം കഴിയുന്നത് വരെ ഓരോ പുതിയ ഡൂഡിലുകൾ എല്ലാ ദിവസവും നമ്മുക്ക് കാണാം.

ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം റഷ്യയിലെ പതിനൊന്നു സിറ്റികളിലായി 12 സ്റേഡിയങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത്. തങ്ങളുടെ രാജ്യത്ത് എങ്ങിനെയാണ് ഫുട്ബോൾ സ്വാധീനിക്കുന്നത് എന്നതിനെ കുറിച്ചാവും പങ്കെടുക്കുന്ന 32 ലോക രാജ്യങ്ങളിലുള്ള ചിത്രകാരന്മാർ ഡൂഡിലിൽ ഉൾക്കൊള്ളിക്കുക. ലാറി പേജ് , സെര്ജി ബ്രിൻ എന്നിവരാണ് 1998 ൽ ഗൂഗിൾ ഡൂഡിൽ ആദ്യമായി അവതരിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement