സ്വവര്‍ഗാനുരാഗികളെ അപമാനിച്ച് മെക്സിക്കൻ ആരാധകർ, ഫിഫ അന്വേഷണമാരംഭിച്ചു

- Advertisement -

മെക്സിക്കൻ ആരാധകർക്കെതിരെ ഫിഫയുടെ അന്വേഷണം വരുന്നു. ജർമ്മനി – മെക്സിക്കോ മത്സരത്തിനിടെയിലെ മെക്സിക്കൻ ആരാധകരുടെ ചെയ്തികൾക്കെതിരെയാണ് ഫിഫയുടെ നടപടി. ജർമ്മൻ താരങ്ങളെയും ആരാധകരെയും അപമാനിച്ചതിന് പുറമെ സ്വവര്‍ഗാനുരാഗികളെയും മെക്സിക്കൻ ആരാധകർ അപമാനിച്ചത്.

ഇതാദ്യമായല്ല മെക്സിക്കൻ ആരാധകർ പരിധി വിട്ട് പെരുമാറുന്നത്. റഷ്യയിൽ കഴിഞ്ഞ വർഷം നടന്ന കോൺഫെഡറേഷൻ കപ്പിലും സമാന സംഭവം എന്ന് അരങ്ങേറിയിട്ടുണ്ട്. സൗത്ത് കൊറിയയുമായിട്ടാണ് മെക്സിക്കോയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement