ടീമിൽ ഇടം കിട്ടാത്തതിൽ കടുത്ത നിരാശയെന്ന് വിൽഷിയർ

- Advertisement -

ഇംഗ്ലണ്ടിന്റെ 23 അംഗ സ്ക്വാഡിൽ ഇടംനേടാൻ പറ്റാത്തതിൽ ഉള്ള വിഷമം മറച്ചുവെക്കാതെ ആഴ്സണൽ മധ്യനിര താരം ജാക്ക് വിൽഷിയർ. താൻ ഫിറ്റ് ആണെന്നും താൻ ടീമിൽ ഉണ്ടാകേണ്ടതാണെന്നു താൻ വിശ്വസിക്കുന്നു എന്നും വിൽഷിയർ ട്വിറ്ററിൽ എഴുതിയ പ്രതികരണത്തിൽ പറയുന്നു. അവസരം തന്നിരുന്നു എങ്കിൽ ടീമിനായി മികച്ച സംഭാവ ചെയ്യാൻ കഴിഞ്ഞിരുന്നേനെ എന്നും വിൽഷിയർ ട്വിറ്ററിൽ കുറിച്ചു.

ഇങ്ങനെ ഒക്കെ ആണെങ്കിലും പരിശീലകൻ സൗത്ഗേറ്റിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്നും ഇംഗ്ലണ്ട് ടീമിന് സർവ്വ പിന്തുണയും പ്രഖ്യാപിക്കുന്നു എന്നും ആഴ്സണൽ താരം പറഞ്ഞു. പരിക്കിന്റെ ഭീതി കൊണ്ടാണ് സൗത്ഗേറ്റ് വിൽഷിയറിനെ അവസാന 23 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത്. ഇംഗ്ലണ്ട് മിഡ്ഫീൽഡിൽ അടുത്ത കാലത്ത് വന്ന ഏറ്റവും മികച്ച കളിക്കാരനായ വിൽഷിയറിന് എപ്പോഴും പരിക്ക് തന്നെയായിരുന്നു വില്ലൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement