ലോകകപ്പ് ഗാനത്തിന്റെ ഒഫീഷ്യൽ വീഡിയോ പുറത്തിറങ്ങി

- Advertisement -

റഷ്യയിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഗാനത്തിന്റെ ഒഫീഷ്യൽ വീഡിയോ പുറത്തിറങ്ങി. “ലീവ് ഇറ്റ് അപ്പ്” എന്ന ഗാനത്തിന്റെ ഒഫീഷ്യൽ വീഡിയോയാണ് നിർമാതാക്കൾ പുറത്ത് വിട്ടത്. റഷ്യൻ ലോകകപ്പിന് മുന്നോടിയായി ഔദ്യോഗിക ഗാനമൊരുക്കിയത് ഹോളിവുഡ് സൂപ്പർ താരവും റാപ്പറുമായ വിൽ സ്മിത്താണ്. നിക്കി ജാം, കൊസോവൻ ഗായികയായ ഏറ ഇസ്ട്രേഫി എന്നിവർക്കൊപ്പം ചേർന്നാണ് വിൽ സ്മിത്ത് റഷ്യൻ ലോകകപ്പിനായി ഔദ്യോഗിക ഗാനം ഗാനമൊരുക്കിയത്. നിക്കി ജാം,ഏറ ഇസ്ട്രേഫി,വിൽ സ്മിത്ത് എന്നിവർക്കൊപ്പം മ്യൂസിക് പ്രൊഡ്യുസറായി ഡിപ്ലോയുമുണ്ട്. ഇവർക്കൊപ്പം ഒഫീഷ്യൽ വീഡിയോയിൽ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞ്യോയുമുണ്ട്.

ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളിലെയും ആരാധകരും മോസ്കോയിലെ ലാഷ്നികി സ്റ്റേഡിയവും കഴിഞ്ഞ ലോകകപ്പുകളുടെ വീഡിയോ ഫൂട്ടേജുകളും വീഡിയോയിലുണ്ട്. മുൻ ലോകചാമ്പ്യനും ഇതിഹാസ താരവുമായ റൊണാൾഡീഞ്ഞ്യോയും മ്യൂസിക് പ്രൊഡ്യുസർ ഡിപ്ലോയും ഈ വീഡിയോയിൽ തലകാണിക്കുന്നുണ്ട്. അതെ സമയം ഒട്ടേറെ വിമർശനങ്ങളും ലോകകപ്പിന്റെ ഒഫീഷ്യൽ ഗാനം ഏറ്റുവാങ്ങുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement