
അപ്രതീക്ഷിതമായാണ് സ്പെയിൻ പരിശീലകനെ റയൽ മാഡ്രിഡ് തങ്ങളുടെ പരിശീലകനായി പ്രഖ്യാപിച്ചത്. പക്ഷെ അതിലും വലിയ സർപ്രൈസാണ് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ കരുത്തിവച്ചത്. തങ്ങളോട് ആലോചിക്കാതെ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഏറ്റെടുത്ത ഹുലെൻ ലോപെടെഗിയെ സ്പാനിഷ് എഫ് എ പുറത്താക്കി. ലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ ബാക്കിയിരിക്കെ സ്പാനിഷ് എഫ് എ ക്ക് ഇത്തരമൊരു തീരുമാനങ്ങൾ എടുക്കേണ്ടി വന്നതിന് എന്തൊക്കെയാണ് കാരണങ്ങൾ ?
സ്പാനിഷ് എഫ് എ പ്രസിഡന്റ് റൂബിയാലെസ് കടുത്ത തീരുമാനങ്ങൾക് പേരുകേട്ട ആളാണ്. റയൽ മാഡ്രിഡിന്റെ വാഗ്ദാനം ലഭിച്ചത് അസോസിയേഷനുമായി ചർച്ച ചെയ്തില്ല, റയൽ തീരുമാനം പ്രഖ്യാപിക്കുന്നതിന് 5 മിനുട്ട് മുൻപ് മാത്രമാണ് റൂബിയാലെസ് ഈ തീരുമാനം അറിയുന്നത്. ഫുട്ബോളിൽ പ്രൊഫെഷണലിസത്തിന് ആദ്യ പരിഗണന നൽകുന്ന റൂബിയാലെസ് ഏറെ ആലോചിക്കാൻ നിന്നില്ല. ഹുലെൻ ലോപെടെഗിയുടെ പണി തെറിച്ചു.
ഹുലെൻ ലോപെടെഗിയുടെ പടിയിറങ്ങൽ സ്പെയിനിന്റെ ലോകകപ്പ് സാധ്യതകളെയാണ് തകർത്തത്. അവസാന നിമിഷം വന്ന ഞെട്ടിക്കുന്ന തീരുമാനം കളിക്കാരെ എങ്ങനെ ബാധിച്ചു എന്നത് ആദ്യ മത്സരത്തിൽ മാത്രമേ അറിയാൻ സാധിക്കൂ. ലോകകപ്പിന് ശേഷവും പ്രഖ്യാപിക്കാമായിരുന്ന തീരുമാനം അനവസരത്തിൽ പ്രഖ്യാപിച്ച റയൽ മാഡ്രിഡും ഇന്നത്തെ സംഭവവികസങ്ങളോടെ പ്രതികൂട്ടിലായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial