തായ് ദുരന്തം, രക്ഷപെട്ട കുട്ടികൾക്ക് ജേഴ്സി വാഗ്ദാനം ചെയ്ത് ഇംഗ്ലണ്ട് താരം

തായ്ലാന്റ് ഗുഹ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾക്ക് ജേഴ്സി വാഗ്ദാനം ചെയ്ത് ഇംഗ്ലീഷ് ഫുട്ബോൾ താരം. ഇംഗ്ലണ്ട് ഡിഫൻഡർ കെയ്ൽ വാൾക്കറാണ് കുട്ടികൾക്ക് ജേഴ്സി അയച്ചു നൽകാൻ അഡ്രസ്സ് തേടി രംഗത്ത് എത്തിയത്. ഇംഗ്ലണ്ട് ജേഴ്സി അണിഞ്ഞു നിൽക്കുന്ന കുട്ടികളിൽ ഒരാളുടെ ഫോട്ടോ പങ്ക് വച്ചാണ് താരം ട്വിറ്ററിൽ രംഗത്ത് വന്നത്.

 

ലോകം കാത്തിരുന്ന വാർത്ത ഇന്ന് വൈകിട്ടാണ് പുറത്ത് വന്നത്. ഗുഹയിൽ കുടുങ്ങിയ മുഴുവൻ കുട്ടികളും അവരുടെ ഫുട്ബോൾ പരിശീലകനും 2 ആഴ്ചകൾക്ക് ശേഷം പുറം ലോകം കണ്ടത്. വാർത്തയിൽ അതിയായ സന്തോഷം രേഖപ്പെടുത്തിയ വാൾക്കർ കുട്ടികൾക്കായി സമ്മാനം വാഗ്ദാനം ചെയ്ത് എത്തിയതോടെ ഫുട്ബോൾ പ്രേമികൾ പൂർണ്ണ പിന്തുണയുമായി എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version