വരാനെ റെഡി, നാളെ ഫ്രാൻസിന് ആയി ഇറങ്ങും

Picsart 22 11 25 19 18 50 765

ശനിയാഴ്ച ഡെൻമാർക്കിനെതിരെ ഫ്രാൻസ് ഇറങ്ങുമ്പോൾ ഒപ്പം അവരുടെ പ്രധാന സെന്റർ ബാക്ക് റാഫേൽ വരാനെയും ഉണ്ടാകും. വരാനെ ഫിറ്റ്നസ് വീണ്ടെടുത്തു എന്നും ലോകകപ്പിൽ ഇറങ്ങാ‌ൻ തയ്യാറാണ് എന്നും പരിശീലകൻ ഡിഡിയർ ദെഷാംപ്‌സ് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചു.

വരാനെ 22 11 25 19 19 02 121

ഒക്‌ടോബർ അവസാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്നതിന് ഇടയിൽ ആയിരുന്നു വരാനെക്ക് പരിക്കേറ്റത്. അതിനു ശേഷം ഇതുവരെ വരാനെ കളിച്ചിരുന്നില്ല. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയും താരം കളിച്ചിരുന്നില്ല. പകരം, ദയോത് ഉപമെക്കാനോയും ഇബ്രാഹിമ കൊണാറ്റെയും ആയിരുന്നു സെന്റർ ബാക്ക് കൂട്ടുകെട്ട് ആയത്. ഡെന്മാർക്കിന് എതിരെ ഉപമെകാനോയും വരാനെയും ആകുൻ ഇറങ്ങുക.