റഷ്യയിൽ കളി നിയന്ത്രിക്കാൻ വീഡിയോ അസിസ്റ്റന്റ് റഫറിയും

- Advertisement -

റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിക്കാൻ ഐ എഫ് എ ബി തീരുമാനിച്ചു. ഫുട്ബോളിലെ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്ന സംഘടനയാണ് ഐ എഫ് എ ബി. അതെ സമയം റഷ്യയിൽ വി.എ.ആർ സംവിധാനം നടപ്പാക്കാൻ അംഗങ്ങളുടെ വോട്ടെടുപ്പിലൂടെയാവും അവസാന തീരുമാനം ഉണ്ടാവുക. മാർച്ച് 16നാണ് ഫിഫയുടെ ഇത് സംബന്ധിച്ച വോട്ടെടുപ്പ് നടക്കുക.

ചരിത്രപരമായ തീരുമാനം എന്നാണ് ഐ എഫ് എ ബി വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ലോകകപ്പിൽ കൊണ്ട് വരുന്നതിനെ പറ്റി പ്രതികരിച്ചത്. നേരത്തെ ക്ലബ് ലോകകപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിച്ചിരുന്നു. അതെ സമയം അടുത്ത വർഷം ചാമ്പ്യൻസ് ലീഗിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിക്കില്ലെന്ന് യുവേഫ നേരത്തെ വ്യക്തമാക്കിയിരുന്നു.

നാല് നിർണായക സന്ദർഭങ്ങളിലാണ് വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിക്കുക.  ഗോൾ, പെനാൽറ്റികൾ, നേരിട്ടുള്ള ചുവപ്പ് കാർഡ്, ആളുമറിയുള്ള സംഭവങ്ങങ്ങൾ എന്നീ അവസരങ്ങളിലാണ് വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement