Site icon Fanport

U-20 ലോകകപ്പ്, ഫ്രാൻസിനെ പുറത്താക്കി അമേരിക്ക ക്വാർട്ടറിൽ

അണ്ടർ 20 ലോകകപ്പിൽ നിന്ന് ഫ്രാൻസ് പുറത്ത്. അമേരിക്കയാണ് ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഫ്രാൻസിലെ കീഴ്പ്പെടുത്തിയത്. ഇൻ നടന്ന പ്രീക്വാർട്ടർ പോരിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അമേരിക്കയുടെ വിജയം. 2-1ന് പിറകിൽ പോയ ശേഷമായിരുന്നു അമേരിക്ക പൊരുതി വിജയിച്ചത്. അമേരിക്കയ്ക്ക് വേണ്ടി സോറ്റോ ഇരട്ട ഗോളുകൾ നേടി.

83ആം മിനുട്ടിൽ റെന്നിക്സ് ആയിരുന്നു അമേരിക്കയുടെ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടിയത്. ഗൗരി, അലിയൊയി എന്നിവരാണ് ഫ്രാൻസിന്റെ ഗോളുകൾ നേടിയത്. അമേരിക്ക കഴിഞ്ഞ അണ്ടർ 20 ലോകകപ്പിലും ക്വാർട്ടറിൽ എത്തിയിരുന്നു. ഇക്വഡോറിനെ ആകും അമേരിക്ക ക്വാർട്ടറിൽ നേരിടുക.

Exit mobile version