Site icon Fanport

U-20 ലോകകപ്പ്, അമേരിക്കയെ നാട്ടിലയച്ച് ഇക്വഡോർ സെമിയിൽ

അണ്ടർ 20 ലോകകപ്പിൽ ഇക്വഡോർ യുവനിര സെമി ഫൈനലിൽ. ഇന്ന് കരുത്തരായ അമേരിക്കയ്ർ തോൽപ്പിച്ച് ആണ് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ ഇക്വഡോർ സെമിയിലേക്ക് എത്തിയത്. ഇന്ന് നടന്ന ക്വാർട്ടർ പോരിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇക്വഡോറിന്റെ വിജയം. കളിയുടെ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.

കളിയുടെ 30ആം മിനുട്ടിൽ സിഫുയിന്റസ് ആദ്യം ഇക്വഡോറിന് ലീഡ് നൽകി. പിറകെ 36ആം മിനുട്ടിൽ വിയയിലൂടെ അമേരിക്ക സമനില നേടി. ആ സമനില മറികടന്ന് 43ആം മിനുട്ടിൽ വീണ്ടും ഇക്വഡോർ മുന്നിൽ എത്തി. എസ്പിനോസ ആയിരുന്നു ഇക്വഡോറിന്റെ രണ്ടാം ഗോൾ നേടിയത്‌. സെമിയിൽ കൊറിയയോ സെനഗലോ ആകും ഇക്വഡോറിന്റെ എതിരാളികൾ.

Exit mobile version