Site icon Fanport

U-20 ലോകകപ്പ്, മൂന്നിൽ മൂന്നും ജയിച്ച് ഫ്രാൻസ്

അണ്ടർ 20 ലോകകപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫ്രാൻസ്. ഇന്ന് ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ മാലിയെ തോൽപ്പിച്ചാണ് ഫ്രാൻസ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചത്‌. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. ശക്തമായ പോരാട്ടം തന്നെ മാലി കാഴ്ചവെച്ചു. ഫ്രാൻസിനു വേണ്ടി കുയിസൻസ്, ഡിയാബി, ഗൗരി എന്നിവരാണ് ഗോളുകൾ നേടിയത്.

നേരത്തെ പനാമ, സൗദി അറേബ്യ ടീമുകളെയും ഫ്രാൻസ് പരാജയപ്പെടുത്തിയിരുന്നു. 9 പോയന്റുമായി ഫ്രാൻസ് ഒന്നാമതും 4 പോയന്റുമായി മാലി രണ്ടാമതും ഫിനിഷ് ചെയ്തു. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ സൗദിയെ തോൽപ്പിച്ച പനാമ പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. ഗ്രൂപ്പിൽ ഇപ്പോൾ മൂന്നാമതാണ് പനാമ ഉള്ളത്. മികച്ച മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ട് റൗണ്ടിലേക്ക് കടക്കം. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് പനാമ വിജയിച്ചത്. പനാമയുടെ അണ്ടർ 20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയമാണിത്.

Exit mobile version