U-20 ഇറ്റലിയെ സമനിലയിൽ പിടിച്ച് ജപ്പാൻ പ്രീക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോളണ്ടിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിൽ ജപ്പാൻ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇറ്റലിയെ സമനിലയിൽ പിടിച്ചതാണ് ജപ്പാന് രക്ഷയായത്. ഗോൾ രഹിതമായാണ് മത്സരം അവസാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളിൽ 5 പോയന്റുമായി ജപ്പാൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ആദ്യ സ്ഥാനത്തുള്ള ഇറ്റലിക്ക് ഒപ്പം പ്രീക്വാർട്ടറും ജപ്പാൻ ഉറപ്പിച്ചു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മെക്സിക്കോയെ ഇക്വഡോർ തോൽപ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇക്വഡോറിന്റെ വിജയം. ഈ തോൽവിയോടെ ഇക്വഡോർ ടൂർണമെന്റിൽ നിന്ന് പുറത്തായി. ഗ്രൂപ്പിൽ മൂന്നാമത് ഫിനിഷ് ചെയ്ത ഇക്വഡോറിന് മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടക്കാൻ ഇപ്പോഴും സാധ്യഥയുണ്ട്.