U-20 ലോകകപ്പിൽ പോർച്ചുഗലിന് മറിച്ച് അർജന്റീന പ്രീക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോളണ്ടിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിലെ രണ്ടാം മത്സരത്തിലും അർജന്റീനയുടെ യുവനിരയ്ക്ക് വൻ വിജയം. ഇന്ന് ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ ആണ് അർജന്റീന തോൽപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. കളിയുടെ തുടക്കം മുതൽ തന്നെ അർജന്റീനയുടെ ആക്രമണങ്ങളാണ് ഇന്ന് കണ്ടത്.

കളിയുടെ 33ആം മിനുട്ടിൽ അഡോൾഫോ ഗയിച് ആണ് ആദ്യം അർജന്റീനയ്ക്കായി ഗോൾ നേടിയത്. ആ ഗോളിന് ശേഷം മികച്ച ഒത്തിണക്കം കാഴ്ചവെച്ൿബ അർജന്റീന രണ്ടാം പകുതിയിൽ വിജയം ഉറപ്പിച്ച രണ്ടാം ഗോളും കണ്ടെത്തി. പാട്രിസിയോ പെരെസ് ആയിരുന്നു രണ്ടാം ഗോൾ നേടിയത്. ഈ വിജയത്തോടെ ഒരു മത്സരം ശേഷിക്കെ തന്നെ 6 പോയന്റുള്ള അർജന്റീന പ്രീക്വാർട്ടർ ഉറപ്പിച്ചു.