Site icon Fanport

U-20 ലോകകപ്പ്, ഖത്തറിന് വൻ തോൽവി സമ്മാനിച്ച് നൈജീരിയ

അണ്ടർ 20 ലോകകപ്പിലെ രണ്ടാം ദിവസത്തിൽ ഏഷ്യൻ ശക്തികളായ ഖത്തറിന് വൻ തോൽവി. ഇന്ന് നടന്ന മത്സരത്തിൽ നൈജീരിയ ആണ് ഖത്തറിനെ തോൽപ്പിച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു നൈജീരിയയുടെ വിജയം. നൈജീരിയക്കു വേണ്ടി എഫിയോം, ഒഫിയ, ബഷിറു, അലിയു എന്നിവരാണ് ഗോളുകൾ നേടിയത്.

ഇന്ന് നടന്ന ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തിൽ ഉക്രൈൻ അമേരിക്ക പരാജയപ്പെടുത്തി. ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഉക്രൈൻ ജയിച്ചത്. ഉക്രൈനു വേണ്ടി ബുലെറ്റ്സ, പോപോവ് എന്നിവരാണ് ഗോൾ നേടിയത്. അമേരിക്കയുടെ ഗോൾ നേടിയത് സെർവാനിയ ആണ്.

Exit mobile version