Site icon Fanport

U-20 ലോകകപ്പ്, ഇറ്റലി പ്രീ ക്വാർട്ടറിൽ

പോളണ്ടിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിൽ പ്രീക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി ഇറ്റലി മാറി. ഇന്ന് ഗ്രൂപ്പ് ബിൽ നടന്ന മത്സരത്തിൽ ഇക്വഡോറിനെ തോൽപ്പിച്ചതോടെയാണ് ഇറ്റലി പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ വിജയം. മത്സരത്തിന്റെ 15ആം മിനുട്ടിൽ പിനൊമൊന്റി ആണ് ഇറ്റലിയുടെ ഗോൾ നേടിയത്. ഗ്രൂപ്പിലെ ഇറ്റലിയുടെ രണ്ടാം വിജയമാണ്. ആദ്യ മത്സരത്തിൽ മെക്സിക്കോയേയും ഇറ്റലി തോൽപ്പിച്ചിരുന്നു.

ഇന്ന് ഗ്രൂപ്പ് ബിയിൽ നടന്ന മറ്റൊരു മത്സരത്തിൽ ജപ്പാൻ മെക്സിക്കോയെ തോൽപ്പിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകളുടെ ജയമാണ് ജപ്പാൻ സ്വന്തമാക്കിയത്. ജപ്പാന്റെ അണ്ടർ 20 ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണിത്. ജപ്പാനു വേണ്ടി മിയാഷിറോ ഇരട്ട ഗോളുകളും, ടഗാവ ഒരു ഗോളും നേടി.

Exit mobile version