U-20 ലോകകപ്പ്, പെനാൾട്ടി ഷൂട്ടൗട്ട് ജയിച്ച് കൊളംബിയ ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 20 ലോകകപ്പിൽ കൊളംബിയ ക്വാർട്ടറിൽ. ഇന്നലെ നടന്ന രണ്ടാം പ്രീക്വാർട്ടർ മത്സരത്തിൽ ന്യൂസിലാൻഡിന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തത് ആണ് കൊളംബിയ ക്വാർട്ടർ ഉറപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കൊളംബിയയുടെ വിജയം. നിശ്ചിത മിനുട്ടിൽ 1-1 എന്നായിരുന്നു സ്കോർ. എക്സ്ട്രാ ടൈമിലും മത്സരം ഒപ്പത്തിനൊപ്പം നിന്നു.

പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിനായിരുന്നു കൊളംബിയയുടെ വിജയം. നേരത്തെ ആദ്യ പകുതിയിൽ കൊളംബിയക്ക് വേണ്ടി റെയെസും ന്യൂസിലാന്റിനു വേണ്ടി ജസ്റ്റുമാണ് സ്കോർ ചെയ്തത്. ഉക്രൈനും പനാമയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ക്വാർട്ടറിൽ കൊളംബിയ നേരിടുക.