Site icon Fanport

U-20 ലോകകപ്പിൽ അർജന്റീനയ്ക്ക് വൻ വിജയം

പോളണ്ടിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയുടെ യുവനിരയ്ക്ക് വൻ വിജയം. ഇന്നലെ ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ആണ് അർജന്റീന തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. കളിയുടെ തുടക്കം മുതൽ തന്നെ അർജന്റീനയുടെ ആക്രമണങ്ങളാണ് കണ്ടത്.

നാലാം മിനുട്ടിൽ വെരയാണ് ആദ്യം അർജന്റീനയ്ക്കായി ഗോൾ നേടിയത്. രണ്ടാം പകുതിയിലാണ് അർജന്റീനയുടെ ബാക്കി ഗോളുകൾ പിറന്നത്. ബാർകോ അർജന്റീനയ്ക്കായി ഇരട്ട ഗോളുകൾ നേടി‌. അൽവാരെസ്, ഗെയിച് എന്നിവരാണ് മറ്റു സ്കോറേഴ്സ്. ദക്ഷിണാഫ്രിക്കയുടെ ഫിലിപ്സ് 66ആം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ടിരുന്നു. പോർച്ചുഗലുമായാണ് അർജന്റീനയുടെ അടുത്ത മത്സരം.

Exit mobile version